ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്...

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ 69 പൈസയുടെ ഇടിവോടെ 95.17 എന്ന നിലവാരത്തിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതും ഡോളർ കരുത്താർജ്ജിക്കുന്നതുമാണ് ഇന്ത്യൻ കറൻസിക്ക് തിരിച്ചടിയായത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതോടെ ആഗോള എണ്ണവില ബാരലിന് 105.5 ഡോളറായി ഉയർന്നു.
ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ ഡോളർ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തിന്മേൽ കടുത്ത സമ്മർദമുണ്ടാക്കുകയാണ്.
വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ തകർച്ചക്ക് ആക്കം വർദ്ധിപ്പിച്ചു. . എന്നാൽ തിങ്കളാഴ്ച വിപണി തുറന്നത് തന്നെ 94.97 എന്ന ഇടിവിലായിരുന്നു. തുടർന്ന് മൂല്യം വീണ്ടും താഴോട്ട് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha
























