Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഗാന്ധിനഗർ സൺഡേ മാർക്കറ്റ് '; ബാബു ജനാർദനൻ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു!!!

11 MAY 2026 05:50 PM IST
മലയാളി വാര്‍ത്ത

ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഗാന്ധിനഗർ സൺഡേ മാർക്കറ്റ് എന്നു നാമകരണം ചെയ്തു.
മെയ് ഒമ്പത് ശനിയാഴ്ച്ച കൊച്ചിയിലെ ഐ. എം. എ. ഹാളിൽ, ചിത്രത്തിൻ്റെ അഭിനേതാക്കളും, ആണിയറ പ്രവർത്തകരും, ചലച്ചിത്ര പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം അരങ്ങേറിയത്.

സംവിധായകൻ എം. പത്മകുമാറാണ് ടൈറ്റിൽ പ്രകാശനം നടത്തിയത്. ഗുരുകൃപാ ഫിലിംമ്പിൻ്റെ ബാനറിൽ അനിൽകുമാർ ശിവദാസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ സ്ഥാപനമായ ഗുരുകൃപാ ഫിലിംസിൻ്റെ ലോഗോ പ്രകാശനം ജോണി ആന്റണി നിർവ്വഹിക്കുകയുണ്ടായി.

സംവിധായകരായ അരുൺ ഗോപി, ടിനു പാപ്പച്ചൻ, അഭിനേതാക്കളായ, അപർണ്ണാ മുരളി, സുധീർ കരമന, പ്രശാന്ത് അലക്‌സാണ്ടർ, ദിനേശ് പ്രഭാകർ, തിരക്കഥാകൃത്ത് സുനിഷ് വാരനാട്, നിർമ്മാതാക്കളായ അരുൺ നാരായണൻ, എൻ. എം. ബാദുഷ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നിർമ്മാതാക്കളായ ജോളി ജോസഫ്, ഔസേപ്പച്ചൻ, സുകുമാർ തെക്കേപ്പാട്ട്, ആനന്ദ് പയ്യന്നൂർ, എന്നിവരും സംബന്ധിച്ചിരുന്നു. തൊണ്ണൂറുകളിൽ കേരളത്തിലെ പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിലേക്കാണ് അന്യ സംസ്ഥാന തൊഴിലാളികൾ എന്നു വിളിക്കപ്പെടുന്ന ഭായിമാരുടെ കടന്നുവരവ്.


രണ്ടായിരത്തിലെത്തിയപ്പോൾ വലിയ രീതിയിൽ ഇവരുടെ ഒഴുക്കായി. ബംഗാൾ, ബീഹാർ, ആസ്സാം ജാർഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നാണ് ഏറെയും പേർ എത്തിച്ചേർന്നത്. രണ്ടു തലമുറക്കു മുമ്പ് ബംഗ്ളാദേശിൽ പാക്കിസ്ഥാൻ വിഭജന കലാപത്തിൽ നിന്നും രക്ഷപെട്ടു വന്നവരുടെപരമ്പരകളാണ് ഇവരിൽ ഏറെയും പേർ.

ഇന്ന് കേരളീയ സമൂഹത്തിൽ ഇവരുടെ സാന്നിദ്ധ്യം നിർണ്ണായകമാണ്. ഇവരിൽ നാലു സുഹൃറുത്തുക്കളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബോളിവുഡ്ഡിലെ പ്രശസ്‌ത നടനായിരുന്ന അന്തരിച്ച നടൻ ഇൻഫാൻ ഖാൻ്റെ മകനും ബോളിവുഡ് നടനുമായ ബബിൾഖാനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അപർണ്ണാ ബാലമുരളി, ആത്മീയ, പുതുമുഖം നിഖിൽ നായർ, സുധീർ കരമന , ജഗദീഷ് ജോണി ആൻ്റെണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം - നന്ദഗോപൻ. വി, ഛായാഗ്രഹണം - ഫാസിൽ നാസർ, എഡിറ്റിംഗ് - സൂരജ് ഈ . എസ്, കലാസംവിധാനം - വിനോദ് പട്ടണക്കാടൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സക്കീർ ഹുസൈൻ, ഡിസൈൻ-തോട്ട് സ്റ്റേഷൻ, പ്രൊജക്റ്റ് ഡിസൈൻ_ ഷംനാസ് എം അഷ്റഫ്, പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല,ഫോട്ടോ- രാജേഷ്, പി ആർ - വാഴൂർ ജോസ്.

മെയ് പത്തൊമ്പതിന് ജാർ ഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടർന്ന് കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടും. പെരുമ്പാവൂർ കൊച്ചി ഭാഗങ്ങളിലായാണ് കേരളത്തിലെ ചിത്രീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (20 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (28 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (47 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (54 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

Malayali Vartha Recommends