നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി

400 കെ.വി.സബ്‌സ്റ്റേഷനിൽ ടാൻസ്‌ഫോർമർ തകരാറിനെത്തുടർന്ന് നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി തടസ്സം അനുഭവപ്പെടുക. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി സബ്‌സ്റ്റേഷനിലെ 3-ാം നമ്പർ 500 എം.വി.എ ട്രാൻസ്‌ഫോർമറിന്റെ 220 കെ.വി.ബുഷിംഗാണ് തകരാറിലായത്.
അടിയന്തര അറ്റകുറ്റപണികൾക്കായി ഈ ട്രാൻസ്‌ഫോർമർ ഷട്ട്ഡൗൺ ചെയ്യുന്നതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായത്. തകരാർ പരിഹരിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബിയെ പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























