ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത...കാറിന്റെ ഉള്‍വശംമാത്രം കത്തിയതില്‍ ദുരൂഹത.. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ദുരവസ്ഥ.. സോനയുടെ അമ്മ രംഗത്ത്..

ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. സകഴിഞ്ഞ വെള്ളി രാത്രി ഒമ്പതരയോടെ ചെറുവണ്ണൂര്‍ കക്കറ മുക്ക് റോഡിലായിരുന്നു സംഭവം. കക്കറ മുക്കിലെ പൂവ്വത്തും ചാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോന (28)യാണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് റിജിന്‍ ലാല്‍ (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബേണ്‍ ഐസിയുവില്‍ ചികിത്സയിലാണ്.കാറിന്റെ ഉള്‍വശംമാത്രം കത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും സോനയുടെ ബന്ധുക്കള്‍ ആരോപിച്ചതോടെ
വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്.മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ദുരവസ്ഥ നേരിട്ടതായും പലദിവസങ്ങളിലും പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മ വസന്തയും പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മരണാനന്തര ചടങ്ങുകള്‍ക്കുശേഷം പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.കാര്‍ കത്തി യുവതി മരിച്ചസംഭവത്തില്‍ അസ്വാഭാവികതയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനാഫലവും യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് പറഞ്ഞു.
കാര്‍ കത്താന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.ഇന്ധനടാങ്കിനും കാറിന്റെ വയറിങിനും തകരാറില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതെല്ലാമാണ് കുടുംബത്തിന് സംശയം വര്‍ധിക്കാന്‍ കാരണം. സോനയുടെയും റിജിന്‍ലാലിന്റെയും വിവാഹത്തിന് റിജിന്റെ കുടുംബത്തിന് താത്പര്യമില്ലായിരുന്നു. മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. അതും രജിസ്റ്റര്‍ വിവാഹവും.ഇരുവരും പ്രണയിക്കുമ്പോള്‍ തന്നെ റിജിന്‍ ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നു.
ഇതിനിടെ മറ്റൊരുയുവതിയുമായി റിജിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെ സോന ആത്മഹത്യശ്രമം നടത്തി. അന്ന് സോനയെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് റെയില്‍വേ പൊലീസ് ആണ്.
https://www.facebook.com/Malayalivartha

























