Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൂപ്പർ സബ് അർജുൻ ജയരാജ്! കേരള പൊലീസിനും പിടികൊടുക്കാതെ കാലിക്കറ്റ് എഫ്‌സി! FT: കേരള പോലീസ് 1 - 3 കാലിക്കറ്റ് എഫ് സി

18 MAY 2026 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

തോൽവിയറിയാതെ കുതിക്കുകയായിരുന്ന കേരള പൊലീസിന്റെ അശ്വമേധത്തിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ബ്രേക്കിട്ട് കാലിക്കറ്റ് എഫ്‌സി. കേരള പ്രീമിയർ ലീഗ് (KPL) 2025-26 സൂപ്പർ 8 പോരാട്ടത്തിൽ, കാലിക്കറ്റ്‌ എഫ്സിയുടെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്.

ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയണ് കാലിക്കറ്റ് എഫ്‌സി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങി കളിയുടെ ഗതി തന്നെ മാറ്റിമറിച്ച മഞ്ചേരിക്കാരൻ അർജുൻ ജയരാജാണ് കാലിക്കറ്റിന്റെ വിജയശില്പി. സൂപ്പർ 8-ൽ കളിച്ച നാല് മത്സരങ്ങളിലും വിജയക്കൊടി പാറിച്ച കാലിക്കറ്റ് എഫ്‌സി 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്.

കേരള പോലീസിനായി പുഞ്ചിരി എന്ന സജീഷ് (43'), കാലിക്കറ്റ് എഫ്‌സിക്കായി യോട്ടോ ലോഹെ (53'), ആന്റണി പൗലോസ് (79'), അർജുൻ ജയരാജ് (90+3') എന്നിവർ ഗോൾ നേടി. പകരക്കാരുടെ കുപ്പായത്തിലെത്തിയ അർജുൻ ജയരാജ് ഒരു ഗോളും ഒരു അസിസ്റ്റുമായി ടീമിന്റെ വിജയശില്പിയായി. മത്സരത്തിലെ മികച്ച താരമായി കാലിക്കറ്റ് എഫ്‌സിയുടെ അരുൺ കുമാറും തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ഗനി നിഗത്തിന് കാലിക്കറ്റ് എഫ്‌സിയെ മുന്നിലെത്തിക്കാനുള്ള സുവർണാവസരം ലഭിച്ചു. മധ്യനിരയിൽ നിന്നും ലാൽസൗമ്പുതിയ ഇന്റർസെപ്റ്റ് ചെയ്ത പന്ത് എത്തിയത് ഗനിയുടെ കാലിൽ. പന്തുമായി കേരള പൊലീസിന്റെ പ്രതിരോധനിരയെ മറികടന്ന് കുതിച്ച താരമെടുത്ത ഷോട്ട് പക്ഷെ ഗോൾകീപ്പർ തട്ടിയകറ്റി.പിന്നീട് ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതുന്നതാണ് തൃശൂരിലെ മൈതാനം കണ്ടത്.

ഒടുവിൽ 43-ാം മിനിറ്റിൽ കേരള പൊലീസ് ആദ്യ വെടി പൊട്ടിച്ചു. വിങ്ങിലൂടെ കുതിച്ച ഷബാസ് പന്ത് മനോജ് മഞ്ജുനാഥിന് കൈമാറി. മനോജ് ബോക്സിലേക്ക് നൽകിയ മനോഹരമായ ക്രോസ്, മാർക്ക് ചെയ്യപ്പെടാതെ നിന്ന സജീഷ് (പുഞ്ചിരി) അനായാസം വലയിലാക്കി പൊലീസിനെ മുന്നിലെത്തിച്ചു. ആദ്യപകുതി അവസാനിക്കുമ്പോൾ കേരള പൊലീസിന് ഒരു ഗോളിന്റെ ലീഡ്!

ആദ്യ പകുതിയിൽ വഴങ്ങിയ ഗോൾ നൽകിയ നിരാശയിൽ നിന്നും കരകയറിയാണ് കാലിക്കറ്റ് എഫ്‌സി മത്സരത്തിന്റെ രണ്ടാം പകുതിയെ സമീപിച്ചത്. മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ യോട്ടോ ലോഹെയിലൂടെ ടീം സമനില പിടിച്ചു. വിങ്ങിലൂടെ മുന്നേറിയ രാഹുൽ വേണു ബോക്സിലേക്ക് നൽകിയ ലോ ക്രോസ് യോട്ടെ ഗോളിലേക്ക് വഴിതിരിച്ചു വിട്ടു. സമനില ഗോൾ നേടിയതോടെ, കാലിക്കറ്റ് എഫ്‌സി ഗിയർ മാറ്റി. മത്സരത്തിന്റെ കടിഞ്ഞാൺ കയ്യിലെടുത്ത ടീം കളിയുടെ ഗതി നിയന്ത്രിച്ചു.

പകരക്കാരുടെ ബെഞ്ചിൽ നിന്നുമെത്തിയ അർജുൻ ജയരാജ് കളിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അറുപത്തിയഞ്ചാം മിനിറ്റിൽ താരമെടുത്ത എടുത്ത കോർണർ പൊലീസ് ടീമിന്റെ ബോക്സിൽ ഭീതിയുണ്ടാക്കിയെങ്കിലും പക്ഷെ, ലക്ഷ്യത്തിലെത്തിക്കാൻ സഹതാരങ്ങൾക്ക് സാധിച്ചില്ല. മൂന്ന് മിനിട്ടുകൾക്ക് ശേഷം, അർജുൻ തന്നെ എടുത്ത കോർണറിന് ലോഹെ തലവെച്ചെങ്കിലും ക്രോസ്ബാറിൽ തട്ടി ഗോൾകീപ്പറുടെ കയ്യിലെത്തിയത് നിരാശയായി.

എന്നാൽ കോർണർ കിക്കുകളിലൂടെയുള്ള അർജുന്റെ നിരന്തരമായ ആക്രമണങ്ങൾക്ക് 79-ാം മിനിറ്റിൽ ഫലം കണ്ടു. താരമെടുത്ത കോർണർ ഫാർ പോസ്റ്റിൽ കാത്തുനിന്ന ആന്റണി പൗലോസിന്റെ കാലുകളിലേക്ക്. ഒരു കിടിലൻ ഷോട്ടിലൂടെ ആന്റണി പന്ത് വലയിലാക്കി കാലിക്കറ്റിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിൽ (90+3') പൊലീസ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബോക്സിൽ വെച്ച് ആന്റണി നൽകിയ പാസിൽ നിന്നും അർജുൻ ജയരാജ് കൂടി ഗോൾ നേടിയതോടെ കാലിക്കറ്റിന്റെ ഐതിഹാസിക തിരിച്ചുവരവ് പൂർത്തിയായി.

മെയ് 22-ന് വൈകീട്ട് 5 മണിക്ക് റിയൽ മലബാർ എഫ്‌സിക്കെതിരെയാണ് കാലിക്കറ്റ് എഫ്‌സിയുടെ അടുത്ത പോരാട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (50 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (1 hour ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (4 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (4 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (5 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (5 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends