ഗൾഫ് മേഖലയെ നടുക്കി ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; യുഎഇ അതീവ ജാഗ്രതയിൽ...

മിഡിൽ ഈസ്റ്റിലെ യുദ്ധസംഘർഷങ്ങൾ ലോകം ഇന്നേവരെ കാണാത്ത അതീവ ഗുരുതരമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, യുഎഇയുടെ അതീവ തന്ത്രപ്രധാന കേന്ദ്രമായ അബുദാബി ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നു.
ഇരുപത് ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച, രാജ്യത്തിന്റെ ആകെ വൈദ്യുതിയുടെ കാൽഭാഗവും ഉത്പാദിപ്പിക്കുന്ന ബറാക്ക പ്ലാൻറിന് തൊട്ടുപുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിലാണ് ഞായറാഴ്ച ശത്രു ഡ്രോൺ പതിച്ചു സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് നിലയത്തിന്റെ അതീവ സുരക്ഷാവേലിക്ക് തൊട്ടരികിൽ വൻ തീപിടിത്തമുണ്ടായി.
https://www.facebook.com/Malayalivartha

























