കണക്ക് ചോദിക്കാതെ ഈ കാലം കടന്നു പോകുമെന്ന് കരുതിയോ? അന്നേ പറഞ്ഞതാണ് എന്നും വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന്; വിജയൻ സേനക്ക് എതിരെ എസ് ഐ ടി അന്വേഷണം; കണക്ക് പറഞ്ഞു തന്നെ പോകാം; തുറന്നടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ നിർണായകമായ തീരുമാനങ്ങൾ വന്നിരിക്കുകയാണ് . അതിലൊന്നാണ് ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു.2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
കണക്ക് ചോദിക്കാതെ ഈ കാലം കടന്നു പോകുമെന്ന് കരുതിയോ? അന്നേ പറഞ്ഞതാണ്… എന്നും വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന്. വിജയൻ സേനക്ക് എതിരെ SIT അന്വേഷണം. കണക്ക് പറഞ്ഞു തന്നെ പോകാം
https://www.facebook.com/Malayalivartha

























