Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം...

17 MAY 2026 01:07 PM IST
മലയാളി വാര്‍ത്ത

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ) പ്ലസ്ടു പരീക്ഷാ ഫലത്തിൽ മൂല്യനിർണയത്തിൽ അതൃപ്തിയുള്ളവർക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാവുന്നതാണ്. ഇതിലൂടെ വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പുകൾ, മാർക്ക് പരിശോധന, പുനർമൂല്യനിർണയം എന്നിവക്ക് ഔ​ദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാൻ കഴിയും. വിദ്യാർഥികൾക്ക് അവരുടെ മാർക്കിൽ തൃപ്തിയില്ലെങ്കിൽ മൂല്യനിർണ്ണയം നടത്തിയ ഉത്തരപുസ്തകങ്ങൾ അവലോകനം ചെയ്യുന്നതിന് സുതാര്യമായ സംവിധാനം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമുള്ളത്. ഇതിലൂടെ പരീക്ഷാ ഫലത്തിൽ സംശയമോ അതൃപ്തിയോയുള്ള വിദ്യാർഥികൾക്ക് ലഭിച്ച മാർക്കിൽ കൂട്ടൽ തെറ്റുകളോ മറ്റ് പിഴവുകളോ ഉണ്ടോ എന്ന് പരിശോധിക്കാനായി അപേക്ഷിക്കാവുന്നതാണ്. മൂല്യനിർണ്ണയം നടത്തിയ സ്വന്തം ഉത്തരക്കടലാസുകൾ നേരിട്ട് കണ്ട് പരിശോധിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാകുന്നതാണ്.

മൂല്യനിർണ്ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പിന് 2026 മെയ് 19 മുതൽ മെയ് 22 രാത്രി 11.59 മണി വരെ അപേക്ഷിക്കാൻ കഴിയും . മാർക്ക് പരിശോധന -2026 മെയ് 26 മുതൽ മെയ് 29 വരെയായിരിക്കും.

പുനർമൂല്യനിർണ്ണയ അപേക്ഷ: 2026 മെയ് 26 മുതൽ മെയ് 29 വരെ. എല്ലാ അപേക്ഷകളും ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഓഫ്‌ലൈൻ അപേക്ഷകൾ പരിഗണിക്കില്ലെന്നും വ്യക്തമാക്കി സി.ബി.എസ്.ഇ.

ഫീസ് ഘടന: സ്കാൻ ചെയ്ത ഉത്തരക്കടലാസ് - ഒരു വിഷയത്തിന് 700 രൂപ. മാർക്ക് വെരിഫിക്കേഷൻ -ഉത്തരക്കടലാസ് ഒന്നിന് 500 രൂപ. പുനർമൂല്യനിർണ്ണയം -ഒരു ചോദ്യത്തിന് 100 രൂപ. വിദ്യാർഥി ആവശ്യപ്പെടുന്ന പ്രത്യേക ചോദ്യങ്ങൾക്ക് മാത്രമേ പുനർമൂല്യനിർണ്ണയം നടത്തുകയുള്ളൂവെന്നും മുഴുവൻ പേപ്പറിനും പുനർമൂല്യനിർണ്ണയം നടത്തില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

വിദ്യാർഥികൾക്ക് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ‘CBSE Class 12 re-evaluation or result’ ഓപ്ഷൻ തെ​രഞ്ഞെടുക്കുക. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐ.ഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ‘scanned copy of answer sheet’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. വിഷയം തെരഞ്ഞെടുത്ത് അപേക്ഷ ഫീസ് ഓൺലൈനായി അടക്കുക.

സ്കാൻ ചെയ്ത പകർപ്പ് ഡാഷ്‌ബോർഡിൽ ലഭ്യമാകുമ്പോൾ ഡൗൺലോഡ് ചെയ്യാം. ഉത്തരങ്ങൾ താരതമ്യം ചെയ്ത ശേഷം വേരിഫിക്കേഷനോ പുനർമൂല്യനിർ​ണയത്തിനോ അപേക്ഷിക്കാം. ചോദ്യങ്ങൾ ശരിയായ വിശദീകരണത്തോടെ വേണം സമർപ്പിക്കാനുള്ളത്.

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ ഉത്തരക്കടലാസുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് സി.ബി.എസ്.ഇ നിർദ്ദേശിച്ചിട്ടുണ്ട്. വിദഗ്ധ അവലോകനത്തിന് ശേഷം മാത്രമേ അപേക്ഷകൾ ബോർഡ് പരിഗണിക്കൂ. പുനർമൂല്യനിർണയത്തിന് ശേഷമുള്ള തീരുമാനം അന്തിമമായിരിക്കുമെന്നും സി.ബി.എസ്.ഇ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends