സങ്കടക്കാഴ്ചയായി... കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം സംഭവിച്ചത്.
കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങവേയാണ് സംഭവം. കൊല്ലൂരിനടുത്തുള്ള ദെളിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും ശക്തമായി കൂട്ടിയിടിച്ചത്.
അപകടത്തിൽ മലയാളികൾ ഉൾപ്പെടെ എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha
























