പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ, സത്യപ്രതിജ്ഞാ വേദിയിൽ സർവ്വരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയത് പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നടപടികൾ നിലനിൽക്കെയാണ് അണികളെയും നേതാക്കളെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് രാഹുൽ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കടന്നുവന്നത്. 'പാർട്ടി പുറത്താക്കിയാലും താൻ എന്നും കോൺഗ്രസുകാരൻ തന്നെയായിരിക്കുമെന്നും, പദവികൾക്ക് വേണ്ടിയല്ല തന്റെ രാഷ്ട്രീയമെന്നും' രാഹുൽ മാധ്യമങ്ങളോട് തുറന്നടിച്ചു.
കസേരകൾ നഷ്ടപ്പെട്ടാലും ജനങ്ങൾക്കിടയിൽ തന്റെ രാഷ്ട്രീയം പറയുക തന്നെ ചെയ്യുമെന്ന രാഹുലിന്റെ തീപ്പൊരി പ്രസ്താവനയാണ് ഇപ്പോൾ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























