ജില്ലാ കമ്മിറ്റിയില്‍ വീഴ്ച സമ്മതിച്ച് എം.വി ഗോവിന്ദന്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വീഴ്ചകള്‍ സമ്മതിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വാര്‍ത്താസമ്മേളനങ്ങളിലെ ശരീര ഭാഷ ശരിയായില്ല. വാര്‍ത്താസമ്മേളനങ്ങള്‍ വീണ്ടും കണ്ട് നോക്കണമെന്ന് മകന്‍ തന്നെ പറഞ്ഞു. കൂടുതല്‍ പക്വതയോടെ പെരുമാറുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ജില്ലാ കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം.
എന്നാല്‍ പിണറായി അല്ലാതെ ആരെ പ്രതിപക്ഷ നേതാവാക്കുമെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറു ചോദ്യം. വീട്ടില്‍ നിന്ന് പോലും വിമര്‍ശനമുണ്ടായി. കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു. പത്രസമ്മേളനങ്ങള്‍ വീണ്ടും കണ്ടു നോക്കണം എന്നും മകന്‍ പറഞ്ഞെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പിണറായിയുടെ ധാര്‍ഷ്ട്യം പരാജയത്തിന് കാരണമായെന്നും അംഗങ്ങള്‍ പറഞ്ഞു.
പിണറായിക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും പ്രായപരിധിയില്‍ എന്തിന് പിണറായിക്ക് മാത്രം ഇളവെന്നും ജില്ലാ കമ്മിറ്റിയില്‍ ചോദ്യമുയര്‍ന്നു. സംസ്ഥാന സമിതി അംഗങ്ങളെ പോലും മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം.
https://www.facebook.com/Malayalivartha























