Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്...

21 MAY 2026 08:34 AM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും പ്രതികളെ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും ശരത് ലാലിന്റെ പിതാവ് പറയുന്നു.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവർക്കാണ് പരോൾ അനുവദിച്ചത്.

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ഇരുപത് ദിവസത്തെ പരോൾ അനുവദിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ ഉൾപ്പെടുന്ന ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന് കർശന വ്യവസ്ഥകളോടെയാണ് ഇവർക്ക് അനുമതി നൽകിയിരിക്കുന്നത്.

20 ദിവസത്തേക്ക് പരോൾ ലഭിച്ച ഇവരെല്ലാം നിലവിൽ കാസർകോട് ജില്ലയിലുണ്ട്. 2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ക്രൂരമായി കൊല്ലപ്പെട്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആ‌ർടിസി ബസിലേക്ക് പാറ അടർന്നുവീണ് യാത്രക്കാരന് പരുക്ക്  (28 minutes ago)

ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  (39 minutes ago)

മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛന്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു മരിച്ചു....  (44 minutes ago)

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിനെതിരെ ശരത് ലാലിന്റെ കുടുംബം രംഗത്ത്...  (48 minutes ago)

മലയാളികളുടെ പ്രിയപ്പെട്ട 'ലാലേട്ടന്' ഇന്ന് 66-ാം പിറന്നാൾ... ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ദൃശ്യം 3 ന്റെ റിലീസ് ഇന്ന്, ആരാധകർക്കൊപ്പം സിനിമ കാണാൻ ലാൽ  (51 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മധ്യവയസ്‌കനെ താമസസ്ഥലത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ ആഗസ്റ്റ് 1 ന് തുടങ്ങും... 2 സാക്ഷികൾ ആഗസ്റ്റ് 1 ന് ഹാജരാകണം ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ കോടതി ഉത്തരവ്  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ബുധനാഴ്ച ഹാജരാക്കിയില്ല  (2 hours ago)

പ്രമുഖ മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു...  (2 hours ago)

16ാം കേരള നിയമസഭ ഇന്ന് നിലവിൽ വരും.... തിരഞ്ഞെടുക്കപ്പെട്ട 140 പേരും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്യും, രാവിലെ 9 മണിക്കാണ് സത്യപ്രതിജ്‌ഞ  (2 hours ago)

വിദേശ രാജ്യങ്ങളുടെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടൻ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (12 hours ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (12 hours ago)

Malayali Vartha Recommends