മധ്യവയസ്‌കനെ താമസസ്ഥലത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി...

മധ്യവയസ്‌കനെ താമസസ്ഥലത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി താണിപ്പാറ പഴയതൊടിക സുലൈമാന്റെ മകൻ ഷംസുദ്ദീനാണ് (55) മരിച്ചത്.
വാഹന ബ്രോക്കറായ ഷംസുദ്ദീൻ താണിപ്പാറയിൽനിന്ന് കുടുംബസമേതം കാരക്കുന്നിലേക്ക് താമസം മാറിയിട്ടുണ്ടായിരുന്നു. ഇതിനിടെ കുടുംബവുമായി പിണങ്ങി കഴിഞ്ഞ ഇദ്ദേഹം മൂന്നു മാസമായി മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ വാടക ക്വാർട്ടേഴ്സിൽ തനിച്ചായിരുന്നു താമസം.
തിങ്കളാഴ്ച രാത്രി താമസസ്ഥലത്തേക്ക് വരുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച രാവിലെ എട്ടോടെ കെട്ടിടമുടമയാണ് മൃതദേഹം കണ്ടത്. ഉടൻ മഞ്ചേരി പൊലീസിൽ വിവരമറിയിക്കുക യായിരുന്നു. മഞ്ചേരി അ ഗ്‌നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഭാര്യ: കാരക്കാടൻ ജുമൈല. മക്കൾ: ഷാജഹാൻ, അലി അക്ബർ, സഫാൻ. മരുമകൾ: നസീല. പൊലീസ് നടപടികൾക്കു ശേഷം മഞ്ചേരി ഗ വ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കാരക്കുന്ന് ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha


























