Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

പിണറായി വിജയന്റെ രക്ഷാപ്രവർത്തകരുടെ വാദങ്ങളുടെ മുനയൊടിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ നിര്‍ണ്ണായക മൊഴി..ഇനി രക്ഷയില്ല..അന്ന് സംഭവിച്ചത്..

03 JUNE 2026 10:47 AM IST
മലയാളി വാര്‍ത്ത

പിണറായിയെ ചതിച്ച് ആ ഡ്രൈവർ . എല്ലാം കണ്ടു . നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിന്റെ വാദങ്ങളുടെ മുനയൊടിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുടെ നിര്‍ണ്ണായക മൊഴി. അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വി.ഐ.പി. ബസിന് നേരെ യാതൊരുവിധ ആക്രമണവും ഉണ്ടായിട്ടില്ലെന്ന് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

 

ഇതോടെ അക്രമത്തെ 'രക്ഷാപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിച്ച് അണികളെയും ഗണ്‍മാനെയും ന്യായീകരിച്ച മുന്‍ ഭരണകൂടവും മുഖ്യമന്ത്രിയുടെ വിശ്വസ്തരും നിയമത്തിന് മുന്നില്‍ പൂര്‍ണ്ണമായി പെടാനിരിക്കുകയാണ്.2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടന്ന നവകേരള സദസ്സിനിടെ ഡിസംബര്‍ 15-നാണ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വെച്ച് വന്‍ വിവാദമായ മര്‍ദ്ദനം അരങ്ങേറിയത്. പ്രത്യേകം രൂപകൽപന ചെയ്ത ബസിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്.ബസിന് സമീപം കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്,

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാസംഘവും ബസില്‍ നിന്നിറങ്ങി തല്ലിച്ചതയ്ക്കുകയായിരുന്നു. ബസിന് നേരെ കല്ലും വടിയും എറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇടപെട്ടതാണെന്നായിരുന്നു പ്രതികളുടെ വാദം.എന്നാല്‍ ബസിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. മെക്കാനിക്കല്‍ എന്‍ജിനീയറും മൊഴി നല്‍കിയതോടെ പ്രതികളുടെ ഈ പ്രതിരോധം പൂര്‍ണ്ണമായും തകര്‍ന്നു.കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള

 

വിശ്വസ്തര്‍ നിലവില്‍ അറസ്റ്റ് ഭയന്ന് ഒളിവിലാണ്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഡ്രൈവറുടെയും എന്‍ജിനീയറുടെയും മൊഴികള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ശാസ്ത്രീയ തെളിവുകളോടെ പ്രതികള്‍ക്കെതിരെ അതിവേഗം പുതിയ ഉപകുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.പ്രതിഷേധക്കാര്‍ക്ക് നേരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും അകമ്പടി സേനയും പ്രയോഗിച്ചത് പോലീസിന്റെ ഔദ്യോഗിക ലാത്തിയെക്കാള്‍ നീളമുള്ള മാരകമായ ചൂരല്‍വടികളായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

 

സാധാരണയായി സുരക്ഷാ ഡ്യൂട്ടിയില്‍ ഉപയോഗിക്കാത്ത ഇത്തരം വടികള്‍ എവിടെനിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതെന്ന കാര്യവും ദുരൂഹമാണ്. പ്രതിഷേധക്കാരുടെ കൈകാലുകളില്‍ അടിക്കുന്നതിന് പകരം കഴുത്തിലും തലയിലും ലക്ഷ്യം വെച്ചായിരുന്നു ഗണ്‍മാന്റെ മാരകമായ പ്രഹരം.ഈ ചൂരല്‍വടി ഉപയോഗിച്ച് തലയ്ക്ക് ശക്തമായി അടിച്ചാല്‍ അത് മനുഷ്യന്റെ മരണത്തിന് വരെ കാരണമായേക്കാമെന്ന് മെഡിക്കല്‍ ബോര്‍ഡ് പുറപ്പെടുവിച്ച ശാസ്ത്രീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (6 minutes ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (15 minutes ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (27 minutes ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (5 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (6 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (6 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (8 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (8 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (10 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (10 hours ago)

Malayali Vartha Recommends