Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരന്റെ ഹൃദയം മലപ്പുറം സ്വദേശിയിൽ മിടിച്ചു തുടങ്ങി...

02 JUNE 2026 06:44 AM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരന്റെ ഹൃദയം മലപ്പുറം സ്വദേശിയായ 48-കാരനിൽ മിടിച്ചു തുടങ്ങി.

വൈദ്യശാസ്ത്ര മികവിനും മാനുഷികമൂല്യങ്ങളുടെ ആഴത്തിനും അതിരുകളില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിലെത്തിച്ച ഹൃദയം, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെലിപ്പാഡിൽ നേരിട്ടെത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഹൃദയം ഓപ്പറേഷൻ തിയേറ്ററിലെത്തിക്കുകയും ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരനാണ് അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയത്.

കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് യുവാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. യുവാവിന്റെ അവയവങ്ങൾ ദാനംചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാകുകയായിരുന്നു. ഹൃദയം കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ രോഗിക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ രോഗിക്കും, വൃക്കകളിൽ ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസിലെ രോഗിക്കും രണ്ടാമത്തേത് മെഡിക്കൽ കോളേജിനുമാണ് നൽകിയത്.

ഹൃദയസ്തംഭനംമൂലം അതീവ ഗുരുതരാവസ്ഥയിലാണ് സ്വീകർത്താവായ മലപ്പുറം സ്വദേശിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിച്ചത്. ഇൻറർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് സിയുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്ന രോഗി. ഗുരുതരമായ ഹൃദയാഘാതത്തെത്തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു. ശരീരത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. രക്തസമ്മർദം നിലനിർത്താനുള്ള മരുന്നുകളുടെയും ഇൻട്രാ അയോർട്ടിക് ബലൂൺ പമ്പിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തിയ ശേഷവും പലതവണ ഹൃദയമിടിപ്പ് നിലയ്ക്കുകയും ഷോക്ക് നൽകി ജീവൻ തിരികെ പിടിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഹൃദയം മാറ്റിവെയ്ക്കൽ മാത്രമായിരുന്നു ആകെയുള്ള വഴി. കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിലെത്തിയ ഹൃദയം ആസ്റ്റർ മെഡ്‌സിറ്റിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസ്, എമർജൻസി ഫിസിഷ്യൻ ഡോ. ഭരത് സജിത്ത് എന്നിവർ ഏറ്റുവാങ്ങി. വെറും രണ്ടുമിനിറ്റിനുള്ളിൽ ഹൃദയം ഓപ്പറേഷൻ തിയേറ്ററിലെത്തിച്ചു.

ഈ വെല്ലുവിളി വിജയകരമായി നേരിടാൻ ആസ്റ്റർ ശൃംഖലയിലെ വിവിധ ടീമുകൾ അണിനിരന്നതായി ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവിസസ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (1 hour ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (1 hour ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (3 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (3 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (4 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (4 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (4 hours ago)

Malayali Vartha Recommends