Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

കഷ്ടപ്പാടിന് ആശ്വാസം... ലോൺ അനുവദിക്കാത്ത ബാങ്കിനെ കുറിച്ച് പരാതി പറഞ്ഞ വനിതയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം

03 JUNE 2026 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം

മറ്റുള്ളവരെ സഹായിച്ച് സുരേഷ് ​ഗോപി വീണ്ടും ശ്രദ്ധ നേടുന്നു. സ്വയംതാെഴിൽ പദ്ധതിക്ക് ലോൺ അനുവദിക്കാത്ത ബാങ്കിനെ കുറിച്ച് പരാതി പറഞ്ഞ വനിതയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷ വാങ്ങി നൽകി. ബൈസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രി ഓട്ടോറിക്ഷ നൽകിയത്. 2 പതിറ്റാണ്ടിലധികമായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്നയാളാണ് ഗംഗ. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ജീവിതശൈലീ രോഗങ്ങളെത്തുടർന്ന് 13 വർഷമായി ജോലിക്ക് പോകാനാകുന്നില്ല. ഇതോടെ ഗംഗയുടെ കഷ്ടപ്പാടുകൾ ഇരട്ടിയായി. സ്വയംതൊഴിൽ കണ്ടെത്തി കുടുംബം മുന്നോട്ടു കൊെണ്ടുപോകണമെന്ന ആഗ്രഹത്തിലാണ് 7 വർഷം മുൻപ് ദേശസാൽകൃത ബാങ്കിൽ മുദ്ര ലോണിന് അപേക്ഷിച്ചത്. എന്നാൽ, അങ്ങനെയാെരു പദ്ധതിയില്ലെന്നായിരുന്നു അന്ന് ബാങ്ക് അധികൃതർ പറഞ്ഞത്.

2025 സെപ്റ്റംബർ 30ന് മൂലമറ്റത്ത് നടത്തിയ കലുങ്ക് സൗഹൃദ സംഗമത്തിൽ പങ്കെടുത്ത ഗംഗയ്ക്ക് സുരേഷ് ഗോപിയുമായി സംസാരിക്കാൻ അവസരം ലഭിച്ചു. 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഗംഗ മൂലമറ്റത്തെത്തിയത്. വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപിയോട് മുദ്ര ലോൺ നിഷേധിച്ചതിനെ കുറിച്ച് പറഞ്ഞു. അങ്ങനെയെങ്കിൽ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിഎ ഗംഗയെ ഫോണിൽ വിളിച്ച് കമ്പനിയിലേക്ക് പണം നൽകിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ എടുക്കാമെന്നും അറിയിക്കുകയായിരുന്നു. അടുത്ത ദിവസം മുതൽ ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഗംഗ. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം നടക്കുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ സമ്മാനമായി ഓട്ടോറിക്ഷ ഗംഗയുടെ വീട്ടിലെത്തിയത്. വിഡിയോ കോളിൽ വിളിച്ച സുരേഷ് ഗോപിയോട് ഗംഗ നന്ദിയറിയിച്ചു.

തമിഴ്നാട്ടിൽ വിജയ് അധികാരമേറ്റതിൽ മറ്റുതാരങ്ങൾ മികച്ച പിന്തുണയാണ് നൽകിവരുന്നത്. ഇപ്പോഴിതാ പെട്രോളിയം-പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയും ബിജെപി നേതാവുമായ നടൻ സുരേഷ് ഗോപിയും വിജയ്ക്ക് പിന്തുണ നൽകി സംസാരിച്ചിരിക്കുകയാണ്.

“മുഖ്യമന്ത്രി വിജയ് പ്രവർത്തിക്കട്ടെ. അദ്ദേഹം പ്രവർത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയാവില്ല. ജനങ്ങൾ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിക്കട്ടെ. വിജയം കൈവരിച്ച തമിഴ്‌നാട്ടിലെ പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ എന്താണ് പ്രശ്നം? അദ്ദേഹം വരുന്നുണ്ടെങ്കിൽ വരട്ടെ. അദ്ദേഹം ആഗ്രഹിക്കുന്ന ഇടത്തെല്ലാം വരട്ടെ, പ്രവർത്തനം തുടങ്ങട്ടെ. എല്ലാവരും വരട്ടെ, ലോകത്തിനും തമിഴ് ജനതയ്ക്കും ഗുണമുണ്ടാകട്ടെ.” സുരേഷ് ഗോപി പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതിക്കൊണ്ടാണ് ആദ്യമായി മത്സരിച്ച തെരഞ്ഞെടുപ്പിൽ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയ്യുടെ തമിഴക വെട്രിക്കഴകം വിജയിച്ചുകയറിയത്. ദശാബ്ദങ്ങളായുള്ള ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുടെ തമിഴ്നാട് രാഷ്ട്രീയത്തിലെ ആധിപത്യം ഇതോടെ ഇല്ലാതായി. 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. കോൺഗ്രസിന്റെയും ഇടത് പാർട്ടികളുടെയും വിസികെ, ഐയുഎംഎൽ തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. സുരേഷ് ഗോപിയെ കൂടാതെ, ഖുശ്ബു, കമൽഹാസൻ ഉൾപ്പെടെ രാഷ്ട്രീയ രംഗത്ത് സജീവമായവരും ചലച്ചിത്രരംഗത്തെ നിരവധി താരങ്ങളും വിജയ്ക്ക് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തിൽ പലപ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ ഉണ്ടാകാറുണ്ട്. അതിലൊന്നാണ് മെഗാസ്റ്റാർ മമ്മൂട്ടി വിവിധ കാരണങ്ങളാൽ നിരസിച്ച ചില സിനിമകൾ പിന്നീട് വലിയ ഹിറ്റുകളായി മാറുകയും, മറ്റ് താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തത്. 'ദൃശ്യം', 'രാജാവിന്റെ മകൻ', 'ഏകലവ്യൻ' തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഈ ചിത്രങ്ങൾ പലതും മമ്മൂട്ടി ഒഴിവാക്കിയപ്പോൾ അവ ലോട്ടറിയായി മാറിയത് മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും കരിയറിലേക്കായിരുന്നു.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന 'ഏകലവ്യൻ' (1993). ഈ ചിത്രം ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചതോടെ ചിത്രം സുരേഷ് ഗോപിയിലെത്തി. ഇത് സുരേഷ് ഗോപിയുടെ കരിയറിൽ വലിയൊരു മാറ്റത്തിന് കാരണമായി. മധവൻ ഐ.പി.എസ് എന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളത്തിൽ മാത്രമല്ല അന്ന് ആന്ധ്രപ്രദേശിലും വൻ ജനപ്രീതി നേടിക്കൊടുത്തു. അവിടെ 'സുപ്രീം സ്റ്റാർ' എന്ന വിശേഷണം പോലും അദ്ദേഹത്തിന് ലഭിക്കാൻ ഈ ചിത്രം കാരണമായി. 'ഏകലവ്യന്' പുറമെ 'കമ്മീഷണർ', 'മാഫിയ' തുടങ്ങിയ ചിത്രങ്ങളുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പുകളും ആന്ധ്രയിൽ വൻ വിജയമായിരുന്നു.

മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ വിപണി വിപുലീകരിക്കുന്നതിൽ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്. 90-കളിൽ കേരളത്തിൽ നിന്ന് പുറത്തേക്ക് വളർന്ന ഒരു താരം എന്ന നിലയിൽ കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം സൗത്ത് ഇന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളായി സുരേഷ് ഗോപി മാറിയെന്നത് മലയാളികൾക്ക് അഭിമാനകരമായ നേട്ടമായിരുന്നു. മമ്മൂട്ടി നിരസിച്ച ചിത്രങ്ങൾ മറ്റുള്ളവരുടെ കരിയറിനെ എത്രത്തോളം സ്വാധീനിച്ചു എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സുരേഷ് ഗോപിയുടെ താരോദയം.

സിനിമാ ചരിത്രത്തിലെ ഇത്തരം കൗതുകകരമായ സംഭവങ്ങൾ പ്രേക്ഷകർക്കിടയിൽ ഇന്നും വലിയ ചർച്ചാവിഷയമാണ്. ഓരോ ചിത്രവും ഒരു താരത്തിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ ഗതിവിഗതികളെ മാറ്റിയെഴുതുകയായിരുന്നു എന്ന് വേണം പറയാൻ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (13 minutes ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (21 minutes ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (36 minutes ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (45 minutes ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (56 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (1 hour ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (6 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (7 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (7 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

Malayali Vartha Recommends