സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍..പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം ചുമത്തി മേയറും മുൻ മന്ത്രിയും.. 3 കോടി മുടക്കി നവീകരിച്ച കെട്ടിടം തകർന്നതിൽ ശിവൻകുട്ടി മറുപടി പറയണമെന്ന് വി വി രാജേഷ്..

മുൻ മന്ത്രിയും മേയറും തമ്മിൽ പൊരിഞ്ഞയടി. അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മുന്‍ മന്ത്രി വി ശിവൻകുട്ടി മറുപടി പറയണം എന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച സ്‌കൂള്‍ കെട്ടിടം ആണ് തകര്‍ന്നത്. വിഷയത്തിൽ അന്വേഷണത്തിന് കത്ത് നല്‍കുമെന്നു മേയര്‍ വി വി രാജേഷ് പറഞ്ഞു.“കാലപ്പഴക്കം ചെന്ന കെട്ടിടം കഴിഞ്ഞ വര്‍ഷം ജൂലായില്‍ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണ്. അശാസ്ത്രീയ നിര്‍മ്മാണത്തെപ്പറ്റിയും പണം ചെലവഴിച്ചതിനെപ്പറ്റിയും സമഗ്ര അന്വേഷണം വേണം.
സംഭവത്തില്‍ മുന്‍ മന്ത്രി മറുപടി പറയണം.”മേയര്‍ ആവശ്യപ്പെട്ടു.“മൂന്ന് കോടി മുടക്കി നവീകരിച്ചതിന്റെ ശിലാഫലകം കെട്ടിടത്തില്‍ തന്നെയുണ്ട്. കോര്‍പ്പറേഷന്‍ ഫിറ്റ്‌നസ് നല്‍കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക എന്നത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്തമാണെന്നും അത് ചെയ്തിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഒരു കെട്ടിടം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കരുതി ഈ സ്‌കൂളിനെ നോക്കാതിരിക്കാന്‍ പറ്റില്ല. കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ പറ്റില്ലെന്ന് സമൂഹം മനസിലാക്കിയ കെട്ടിടത്തിനുവേണ്ടി കോടികള്‍ മുടക്കി നവീകരിച്ചത് എന്തിനുവേണ്ടിയാണ്” വി വി രാജേഷ് ചോദിച്ചു.
അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ഫിറ്റ്‌നസിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം. കോര്‍പ്പറേഷന്‍ ഫിറ്റ്‌നസ് നല്‍കിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പറഞ്ഞത്. കോര്‍പ്പറേഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറയുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍ദ്ദേശിച്ചു. കോടികള്‍ മുടക്കി നവീകരിച്ച കെട്ടിടമാണ് പൊളിഞ്ഞുവീണത്.
സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേല്‍ക്കൂരയാണ് ഇന്നലെ തകര്‍ന്നു വീണത്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ഇറങ്ങിയശേഷമാണ് അപകടമുണ്ടായതെന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഓടിട്ട കെട്ടിടമാണ് തകര്‍ന്നുവീണത്.
https://www.facebook.com/Malayalivartha























