Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാറിൽ കയറ്റിയതോ വീട്ടിൽ കയറ്റിയതോ... വെള്ളാപ്പള്ളി വീണ്ടും വാർത്തകളിൽ, മന്ത്രി ബിന്ദു കൃഷ്‌ണക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ്: 'വർഗീയ മാലിന്യത്തെ ആശ്ലേഷിച്ചത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല


35 വർഷത്തിനു ശേഷം സഭയ്ക്ക് ഉപാധ്യക്ഷ... കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ


പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും... മത്സരരംഗത്ത് കോൺഗ്രസ് അംഗം ഷാനിമോൾ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മുഹ്സിനും


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

കാറിൽ കയറ്റിയതോ വീട്ടിൽ കയറ്റിയതോ... വെള്ളാപ്പള്ളി വീണ്ടും വാർത്തകളിൽ, മന്ത്രി ബിന്ദു കൃഷ്‌ണക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ്: 'വർഗീയ മാലിന്യത്തെ ആശ്ലേഷിച്ചത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല

02 JUNE 2026 11:42 AM IST
മലയാളി വാര്‍ത്ത

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റിയതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ തുഷാർ വെള്ളാപ്പള്ളി വിഡി സതീശന്റെ വീട്ടിൽ പഴയ കാര്യം ചൂണ്ടിക്കാട്ടി സഖാക്കൾ രം​ഗത്ത്. എൻഡിഎകാരനായ തുഷാറിനെ വീട്ടിൽ കയറ്റാം കാറിൽ കയറ്റിയാൽ പ്രശനമാ അല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ വെള്ളാപ്പള്ളി നടേശനെ ബിന്ദു കൃഷ്ണ കണ്ടതുമായി സംബന്ധിച്ചും വിമർശനം ഉയരുന്നു.

അതേസമയം വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് അനു​ഗ്രഹം വാങ്ങിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസത്തോടെ മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ. മുൻസർക്കാരിന്റെ കാലത്ത് കോൺ​ഗ്രസ് വലിയ തോതിൽ‌ വിമർശിച്ച വെള്ളാപ്പള്ളിയെ സന്ദർശിച്ചത് ശരിയാണോ എന്ന് ചോദിച്ചപ്പോഴാണ് മാധ്യമങ്ങളെ പരിഹസിക്കുന്ന തരത്തിൽ അവർ പ്രതികരിച്ചത്.

എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ എന്ന് മാത്രം പറഞ്ഞ് ചോദ്യത്തിൽ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. മറുപടി വേണ്ട വിഷയമല്ലെ എന്ന് ചോദിച്ചപ്പോൾ വകുപ്പിനെ സംബന്ധിച്ച് മാത്രം ചോദിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ബിന്ദു കൃഷ്ണയുടെ വെള്ളാപ്പള്ളി സന്ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മുതിർന്ന് കോൺഗ്രസ് നേതാക്കൾ അടക്കം ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമാകുകയാണ്. വർ​ഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളിയെ കാണാൻ മന്ത്രി പോയത് ശരിയായില്ലെന്നാണ് കോൺ​ഗ്രസിനകത്ത് നിന്നുംതന്നെ വിമർശനം ഉയരുന്നത്.

വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമർശനം ഉയർന്നത്.

അതേസമയം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യു.ഡി.എഫ് നേതാക്കളെ പുലഭ്യം പറഞ്ഞ വർഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ച നടപടി ജനാധിപത്യ ബോധമുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്ന് ശാക്കിർ കുറ്റപ്പെടുത്തി.

ഈ ഭരണം ആർക്കും വെറുതെ കിട്ടിയതല്ലെന്ന് മന്ത്രി ഓർക്കണമെന്ന് ശാക്കിൽ കുറിപ്പിൽ പറയുന്നു. ഒരുപാട് പേരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് യുഡിഎഫ് ഇന്ന് അധികാരത്തിൽ ഇരിക്കുന്നത്. ഈ കാര്യം എപ്പോഴും ഓർമ്മയിലുണ്ടാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ച ഉയർത്തിയ വിവാദങ്ങളിൽ നിന്നും ലോക ക്ഷീരദിന ആശംസകൾ നേർന്നുകൊണ്ട് തലയൂരാമെന്ന് മന്ത്രി കരുതേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിച്ചു.

അതേസമയം വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത സൈബർ ആക്രമണം. യുഡിഎഫ് - കോൺഗ്രസ് അനുകൂലികളിൽ നിന്നാണ് മന്ത്രിക്കെതിരെ പ്രധാനമായും സൈബർ ആക്രമണം നടക്കുന്നത്. ഇനി നിയമസഭ പോയിട്ട്, പഞ്ചായത്ത് പോലും കാണില്ലെന്നാണ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കമൻറുകൾ നിറയുന്നത്. താങ്കളെ ജയിപ്പിച്ചു മന്ത്രിയാക്കിയത്, വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ലെന്നും കമൻറുകളുണ്ട്.

കോൺഗ്രസ് നേതാക്കളും ബിന്ദു കൃഷ്ണയെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കള്ളപ്രചാരണങ്ങളിലൂടെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും ഏത് അറ്റം വരെയും അവരെ പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിഷ്ണു സുനിൽ പ്രതികരിച്ചു. മന്ത്രി ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻറെ ഫേസ്ബുക്ക് കുറിപ്പ്.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രമുഖ സമുദായ നേതാക്കളുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത് പതിവാണ്. എന്നാൽ മുന്നണി നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി സന്ദർശിച്ചതാണ് ഇപ്പോൾ ഭരണകക്ഷിയിലെ യുവജന സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

അതേസമയം അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരണത്തിന് കാരണമായ വീഡിയോയിലൂടെ കേരളത്തിൽ സ്നേഹം നേടിയ ശങ്കു വീണ്ടും വൈറലാകുന്നു. ഇത്തവണ മന്ത്രിയെ തിരുത്തിയുള്ള ശങ്കുവിൻറെ വീഡിയോ ആണ് തരംഗമായി മാറുന്നത്. അംഗൻവാടിയിൽ ബിരിയാണി നൽകുന്നതിനെ കുറിച്ച് സംസാരിക്കവേ മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിനെ കുറിച്ച് പരാമർശിച്ചിരുന്നു. ശങ്കു ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ച് മോൻ ആണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ, രാധാമണി ചേച്ചിയുടെ കൊച്ച് മോനല്ല ഞാനെന്നാണ് ശങ്കു പുതിയ വീഡിയോയിൽ പറയുന്നത്. പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം എന്ന് ശങ്കു പറയുന്നു.

ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അംഗൻവാടിയിൽ പഠിച്ചിരുന്ന തൃജൽ എസ് സുന്ദർ എന്ന ശങ്കുവിൻറെ ‘അംഗൻവാടിയിൽ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന വൈറൽ വീഡിയോയ്ക്ക് പിന്നാലെയാണ് അന്നത്തെ മന്ത്രി വീണ ജോർജ് ഭക്ഷണ മെനു പരിഷ്കരണം കൊണ്ട് വന്നത്. പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്റെയും അശ്വതിയുടെയും മകനാണ് ശങ്കു.

അംഗൻവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് അന്ന് മന്ത്രി പരിഷ്‌കരിച്ചത്. പഞ്ചസാരയുടേയും ഉപ്പിൻറെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നടന്ന അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു അന്ന് മന്ത്രിയുടെ ഈ ജനപ്രിയ പ്രഖ്യാപനം.

അതേസമയെ തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് വനിത ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളുണ്ടാകും. മെഡിക്കൽ കോളജ് റിഹാബിലെറ്റേഷൻ സെന്ററിൽ അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ട്വന്റിഫോർ എൻകൗണ്ടറിൽ മന്ത്രി ആമിനയെ നേരിട്ട് കാണുമെന്ന് ഉറപ്പ് നൽകിയിരുന്നു.

മുഖ്യപ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയായ ആമിന നേരിടേണ്ടി വന്ന ശാരീരിക പീഡനം, ചിറയിൻകീഴ് സ്വദേശിയായ യുവതിയുടെ മരണം തുടങ്ങിയ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉറപ്പ്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള ഇടപെടൽ നടത്തും. സർക്കാർ ആമിനയ്ക്കും കുടുംബത്തിനുമൊപ്പമെന്നും പ്രതികരണം.

സർക്കാരിന്റെ ഇടപെടലിൽ ആമിനയുടെ കുടുംബത്തിന് തൃപ്തിയുണ്ട്. മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായം ആവശ്യമെന്നും പിതാവ് ഷെരീഫ് പറയുന്നു. മെഡിക്കൽ കോളേജിലെ റിഹാബിലിറ്റേഷൻ സെന്ററിൽ എത്തിയാണ് ആമിനയെ മന്ത്രി ബിന്ദു കൃഷ്ണ കണ്ടത്. പിന്നാലെ മരിച്ച ഒന്നര വയസ്സുകാരന്റെ അമ്മൂമ്മയെയും പിതാവിന്റെ വീട്ടിലും മന്ത്രി സന്ദർശനം നടത്തി. പിതാവിന്റെ വീട്ടിലാണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കംപ്യൂട്ട‌ർ അധിഷ്ഠിത മാതൃകയിലാക്കണമെന്ന പുതിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി  (12 minutes ago)

വ്യാഴ മാറ്റം: മകരം രാശി ... ദീർഘനാളായി അലട്ടിക്കൊണ്ടിരുന്ന പ്രതിസന്ധികളും തടസ്സങ്ങളും മാറി കാര്യങ്ങൾ ഉദ്ദേശിക്കുന്നതുപോലെ വിജയകരമായി ചെയ്തുതീർക്കാൻ സാധിക്കും.  (45 minutes ago)

കാറിൽ കയറ്റിയതോ വീട്ടിൽ കയറ്റിയതോ... വെള്ളാപ്പള്ളി വീണ്ടും വാർത്തകളിൽ, മന്ത്രി ബിന്ദു കൃഷ്‌ണക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ്: 'വർഗീയ മാലിന്യത്തെ ആശ്ലേഷിച്ചത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ല  (58 minutes ago)

തൃശൂർ മൃഗശാലയിലുണ്ടായിരുന്ന അവശേഷിച്ച സിംഹവും ചത്തു...  (1 hour ago)

ഷാനിമോൾ മകളെ പോലെ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് നേട്ടം...  (1 hour ago)

കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ  (1 hour ago)

  മൂന്നാർ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് വീണു... രക്ഷാപ്രവർത്തനം തുടരുന്നു  (2 hours ago)

കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി...  (2 hours ago)

ചാലക്കുടി പോട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി...  (3 hours ago)

തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി...  (3 hours ago)

കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്.... പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുന്നു...  (3 hours ago)

വൃശ്ചികം രാശി ... ഭാഗ്യസ്ഥാനത്ത് പരമോച്ചബലത്തോടെ നിലകൊള്ളുന്ന വ്യാഴത്തിന്റെ നിലയും ജന്മരാശിയിലേക്കുള്ള അമൃതദൃഷ്ടിയും ജീവിതത്തിൽ പുതിയൊരു പ്രകാശം പരത്തും  (3 hours ago)

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം... കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ , കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്  (4 hours ago)

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത  (4 hours ago)

Malayali Vartha Recommends