ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ ഒടുവിൽ പ്രതികരണവുമായി ഡിജിറ്റൽ ഇൻഫ്ലുവൻസറും നടിയുമായ ഹൻസിക കൃഷ്ണകുമാർ രംഗത്ത്. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയായിരുന്നു ആ വീഡിയോയെന്നും, കഴിഞ്ഞ ഒരു മാസമായി വലിയ വേദനയോടെയും കുറ്റബോധത്തോടെയുമാണ് ജീവിക്കുന്നതെന്നും താരം വ്യക്തമാക്കി. സബ്‌സ്‌ക്രിപ്ഷൻ ചാർജ് കൂട്ടാനും കൂടുതൽ പണം സമ്പാദിക്കാനുമാണ് താൻ ഇത് ചെയ്തതെന്ന ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച ഹൻസിക, തന്നെ സ്നേഹിക്കുന്നവരോട് ആത്മാർത്ഥമായി ക്ഷമ ചോദിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ നീണ്ട കുറിപ്പ് പങ്കുവെച്ചു...
https://www.facebook.com/Malayalivartha
























