കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെ എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് അധികൃതർ

കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെ എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് അധികൃതർ.
ഉഗാണ്ടയിൽന്നു വന്ന 28-കാരിയെയാണ് എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലാക്കിയത്.
അതിനിടെ, യുവതിക്ക് പനി അടക്കമുള്ള വ്യക്തമായ ലക്ഷണങ്ങൾ ഇല്ലെന്നാണ് കർണാടക ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞത്. എബോള ലക്ഷണങ്ങൾ ഉണ്ടോ എന്നതിനെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ല. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ക്ഷീണം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും സാമ്പിൾ ശേഖരിക്കാൻ തീരുമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പിളുകൾ പരിശോധനയ്ക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
അടുത്തിടെ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ രോഗബാധയെത്തുടർന്ന് എബോളയുടെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം . ബെംഗളൂരുവിലെത്തിയ യുവതിക്ക് നേരിയ ശരീര വേദനയുള്ള സാഹചര്യത്തിലാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha

























