Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

28 APRIL 2016 05:55 AM IST
മലയാളി വാര്‍ത്ത.

തിരുപനന്തപുരം വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വലിയതുറയിലേക്ക് പോകുന്ന റോഡില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ എട്ടു പേര്‍ സ്ത്രീകളാണ്.
കൊല്ലം സ്വദേശി അനില്‍കുമാര്‍ (30), കൊച്ചുതോപ്പ് സ്വദേശി വിജയന്‍ (45), ചന്തവിള സ്വദേശി സുരേഷ് കുമാര്‍ (55), ഇലിപ്പോട് സ്വദേശി വരുണ്‍ (33), കവടിയാര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (45), മലയിന്‍കീഴ് സ്വദേശി രാജീവ് (24), മലയം സ്വദേശി ഫൈസല്‍ (25), തൃക്കണ്ണാപുരം സ്വദേശി കിരണ്‍ബാബു (23), മലയം സ്വദേശി ഷിബു (34), പാലക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ (65) തുടങ്ങിയവരാണ് പിടിയിലായത്. റെയ്ഡില്‍ 8000 രൂപയും ഇടപാടിനുപയോഗിച്ച നിരവധി ഫോണുകളും സിം കാര്‍ഡുകളും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ പ്രധാന ഇടനിലക്കാരിയായ പള്ളിത്തുറ സ്വദേശിനി താഹിറയും ലോഡ്ജ് മാനേജര്‍, അക്കൗണ്ടന്റ്, സഹായി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കല, സന തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന താഹിറയാണ് ഫോണ്‍ മുഖാന്തിരം ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങിയശേഷം കേന്ദ്രത്തില്‍ എത്തിക്കുന്നത്. മുമ്പ് തിരുമലയില്‍നിന്ന് പൊലീസ് പിടികൂടിയ ഇവര്‍ അഞ്ചുമാസമായി വിമാനത്താവള പരിസരത്ത് വാണിഭം തുടങ്ങിയിട്ട്. 1500 മുതല്‍ 5000 രൂപവരെയായിരുന്നു ഇവര്‍ ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.
പൂന്തുറ സിഐ സുനില്‍ ദാസ്, വലിയതുറ എസ്‌ഐ ധനപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള പെണ്‍വാണിഭമാണ് സംഘം നടത്തുന്നതെന്ന് സംശയിക്കുന്നതായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു. പിടിയിലായ സ്ത്രീകളില്‍ പലരും മുമ്പും ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊലീസ് വലയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴക്കൂട്ടമുള്‍പ്പെടെ നഗരത്തിലെ മിക്ക ഭാഗങ്ങളിലും ലോഡ്ജുകളില്‍ ഇവര്‍ ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (19 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (53 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends