വിഎസിന് കത്തിലൂടെ മറുപടിയുമായി ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ചുവെന്ന് പറയുന്ന കത്ത് തെരഞ്ഞെടുപ്പ് ആയുധമാക്കിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കത്തിലൂടെ മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2015ല്‍ സംസ്ഥാന സി.പി.എം നേതൃത്വത്തിനെതിരെ വി.എസ് പൊളിറ്റ് ബ്യൂറോയ്ക്ക് അയച്ച കത്താണ് ചെന്നിത്തല പുറത്തുവിട്ടത്.സംസ്ഥാന നേതൃത്വത്തിന് എതിരെ നല്‍കിയ കത്തില്‍ വി.എസ് ഉറച്ചുനില്‍ക്കുന്നുണ്ടോ? ടി.പി കേസിലെ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായി വി.എസ് കത്തില്‍ പറയുന്നുണ്ട്. എല്‍.ഡി.എഫ് ഘടകകക്ഷികള്‍ വിട്ടുപോകാന്‍ കാരണം സംസ്ഥാന നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടാണെന്നും വി.എസ് പറയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.നേരത്തെ രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കമാന്റിന് അയച്ച കത്ത് വി.എസ് ഇന്നലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഉപയോഗിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























