സുരേഷ്‌ഗോപിക്ക് എം.പി. സ്ഥാനം കോണ്‍ഗ്രസിനോടുള്ള പകരംവീട്ടല്‍

രാജ്യത്തെ ജനാധിപത്യശ്രീകോവിലിന്റെ ഒന്നാംപടി തൊട്ട് നെറുകയില്‍ വച്ചപ്പോള്‍ സുരേഷ്‌ഗോപി തിരുവനന്തപുരത്തെ ഒരു കോണ്‍ഗ്രസ് നേതാവിനോട് പകരംവീട്ടുകയായിരുന്നു.
തിരുവനന്തപുരം നിവാസിയായ കോണ്‍ഗ്രസ് നേതാവ് കെ.പി.സി.സി. ഓഫീസില്‍ നിന്നും സുരേഷ്‌ഗോപിയെ ഒരിക്കല്‍ ആട്ടിയിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ എത്തിയതായിരുന്നു സുരേഷ്‌ഗോപി.
പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലാണ് സുരേഷ്‌ഗോപി ജനിച്ചത്. ലീഡര്‍ കെ.കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സുരേഷ്‌ഗോപി. ഒരിക്കല്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ ലീഡര്‍ സുരേഷ്‌ഗോപിയെ ക്ഷണിച്ചതുമാണ്. ചുണ്ടിനും കപ്പിനുമിടയില്‍ അന്ന് അവസരം നഷ്ടപ്പെട്ടു. പിന്നീട് സുരേഷ്‌ഗോപി കാത്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവസരം തേടി. അങ്ങനെയിരിക്കെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആഗ്രഹം അറിയിക്കാനെത്തിയപ്പോഴാണ് കോണ്‍ഗ്രസ് നേതാവ് താരത്തെ പിടിച്ചുതള്ളിയത്. തങ്ങളൊക്കെ പോസ്റ്ററൊട്ടിച്ച പ്രസ്ഥാനത്തെ മുതലെടുക്കാന്‍ വരരുതെന്നായിരുന്നു നേതാവിന്റെ ആക്രോശം. അതിനുശേഷം സുരേഷ് കെ.പി.സി.സി. യുടെ മുറ്റത്ത് ചവിട്ടിയിട്ടില്ല.
നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് സുരേഷിനറിയാമായിരുന്നു. അങ്ങനെയാണ് ഗുജറാത്തിലെത്തി മോദിയെ കണ്ടത്. ക്ഷേത്രവും പൂജയുമായി നടക്കുന്ന താരത്തെ മോദിക്ക് ഇഷ്ടപ്പെട്ടു. കേരളത്തിലെ ചില ഉന്നതരാണ് സുരേഷിന് മോദിയെ പരിചയപ്പെടുത്തിയത്. അവര്‍ക്ക് ബിജെപി രാഷ്ട്രീയവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
കേരള നേതാക്കള്‍ വെട്ടാന്‍ ശ്രമിച്ചപ്പോഴൊക്കെ സുരേഷ് അതിജീവിച്ചതും അങ്ങനെയാണ്. ഒടുവില്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നല്‍കാമെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് എം.പി.യാകണമെന്ന ആഗ്രഹം സുരേഷ് അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























