സുരേഷ്‌ഗോപിയുടെ സ്ഥാനലബ്ധി മാതൃകയാക്കി മമ്മൂട്ടിയും സാമൂഹ്യസേവനത്തിന്

സുരേഷ്‌ഗോപി രാജ്യസഭാംഗമായതോടെ സിനിമാതാരങ്ങളെല്ലാം സാമൂഹ്യസേവന രംഗത്തേക്ക്. നടന്‍ മമ്മൂട്ടിയാണ് പുതിയതായി സാമൂഹ്യസേവന രംഗത്ത് സജീവമാകുന്നത് സുരേഷിന്റെ സ്ഥാനലബ്ധി കണ്ടറിഞ്ഞ് തന്നെയാണ്.
മമ്മൂട്ടിക്ക് രാജ്യസഭയിലോ പാര്‍ലമെന്റിലോ എത്തണമെന്ന മോഹം വര്‍ഷങ്ങള്‍ക്ക് മുമ്പേയുണ്ട്. അദ്ദേഹം അതിനായി ചരടുവലികളും നടത്തുന്നുണ്ട്. സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനായി മാറിയതും എം.പി. സ്ഥാനം ലക്ഷ്യമിട്ടാണ്.
എന്നാല്‍ സി.പി.എമ്മിന് കേന്ദ്രസര്‍ക്കാരില്‍ അധികാരം ലഭിക്കാത്തതിനാല്‍ അദ്ദേഹത്തെ നോമിനേറ്റഡ് എം.പിയാക്കാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റില്‍ എം.പി.യാകണമെങ്കില്‍ ഇന്നസെന്റിനെപോലെ മത്സരിക്കണം. രാജ്യസഭയില്‍ തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ബന്ധപ്പെട്ട പാര്‍ട്ടി കനിയണം.
സി.പി.എം. അനുഭാവിയാണ് മമ്മൂട്ടി. കേരളത്തില്‍ ജല അടിയന്തിരാവസ്ഥ വൈകാതെയുണ്ടാകുമെന്ന് മമ്മൂട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. അത് പ്രതിരോധിക്കണമെങ്കില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും മമ്മൂട്ടി പറയുന്നു.
ഇതിനുമുമ്പും കേരളത്തില്‍ വരള്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും മമ്മൂട്ടി രംഗത്തെത്തിയിരുന്നില്ല. അതെന്തായാലും സിനിമാ താരങ്ങള്‍ നാടിന്റെ സങ്കടത്തില്‍ പങ്കുചേരുന്നത് ശുഭകരമായ കാര്യം തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























