Widgets Magazine
12
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..


സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..


സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കേരള പോലീസിന്റെ സുരക്ഷയില്‍ ചാള്‍സ്‌ രാജകുമാരനും പത്‌നിയും കൊച്ചിയില്‍ , കുമരകത്ത്‌ താമസം, ഭക്ഷണമൊരുക്കാന്‍ ഇംഗ്ലീഷ്‌ സംഘം

11 NOVEMBER 2013 11:42 PM IST
മലയാളി വാര്‍ത്ത.

ചാള്‍സ്‌ രാജകുമാരനെയും പത്‌നി കാമില പാര്‍ക്കറെയും സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി. ചാര്‍ട്ടര്‍ വിമാനത്തില്‍ ഇന്ന്‌ ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാജകീയ ദമ്പതികളെ സ്വീകരിക്കാന്‍ സംസ്‌ഥാന ചീഫ്‌ സെക്രട്ടറി, ജില്ലാ കലക്‌ടര്‍, പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവരോടോപ്പം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുമുണ്ടാകും. ഇരുവരും 14വരെ കേരളത്തിലുണ്ടാവും.

ശക്തമായ സുരക്ഷയാണ്‌ ഈ വിഐപികള്‍ക്ക്‌ ഒരുക്കിയിരിക്കുന്നത്‌. ചാള്‍സ്‌ രാജകുമാരനും കാമിലയ്‌ക്കും നാല്‌ ദിവസത്തെ സുരക്ഷയ്‌ക്കായി 700 പോലീസുകാരെ നിയോഗിച്ചു. അതിഥികള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്‌ഥലങ്ങളും യാത്ര ചെയ്യുന്ന വഴികളും ഇന്നലെ പോലീസ്‌ വാഹനവ്യൂഹം എസ്‌കോര്‍ട്ട്‌ റിഹേഴ്‌സല്‍ നടത്തി. ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യേഗസ്‌ഥര്‍, സിറ്റി പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കാണ്‌ സുരക്ഷാ ചുമതല. വിശിഷ്‌ടാതിഥികള്‍ക്കോപ്പം ഇംഗ്ലണ്ടിലെ മെട്രോപൊളിറ്റന്‍ പോലീസ്‌ സംഘവും ഉണ്ട്‌.

രണ്ട്‌ ദിവസം കൊച്ചിയില്‍ ചിലവഴിക്കും. ഇന്ന്‌ കേരളാ ഫോക്‌ലോര്‍ മ്യൂസിയം, തീയറ്റര്‍ സന്ദര്‍ശിച്ചശേഷം വില്ലിംഗ്‌ടണ്‍ ഐലന്‍ഡിലെ ഹോട്ടലിലേക്ക്‌ തിരിക്കും. നാളെ വാഴച്ചാല്‍ ഫോറസ്‌റ്റ്‌ റേഞ്ചും അതിരപ്പിള്ളിയും സന്ദര്‍ശിക്കും. വാഴച്ചാലില്‍ ആനകളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അദ്ദേഹം വിലയിരുത്തും. പത്‌നി കാമിലയും സഹോദരന്‍ മാര്‍ക്‌ ഷാന്‍ഡും ആനപ്രേമികളാണ്‌. ഷാന്‍ഡിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി എലിഫന്റ്‌ ഫാമിലി എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്‌.

ചാള്‍സ്‌ രാജകുമാരന്റെ പിറന്നാള്‍ വ്യാഴാഴ്‌ച കുമരകത്ത്‌ ആഘോഷിക്കാനും പദ്ധതിയുണ്ട്‌. കുമരകത്തെ സ്വകാര്യ ഹോട്ടലില്‍ മുറികള്‍ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. രാജകീയ ദമ്പതികള്‍ക്കായി ഭക്ഷണം പാകം ചെയ്യുവാന്‍ ഇംഗ്ലണ്ടില്‍ നിന്നും പ്രത്യേക സംഘവും ഉണ്ടാവും. പിറന്നാള്‍ ദിനത്തില്‍ മട്ടാഞ്ചേരി ജൂതപ്പള്ളിയും, ഡച്ച്‌ കൊട്ടാരവും സന്ദര്‍ശിക്കാന്‍ രാജകുമാരനു പദ്ധതിയുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍  (3 hours ago)

രാജ്യത്തെ ഇന്ധന ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി  (4 hours ago)

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്  (4 hours ago)

കളിയാക്കിയവര്‍ക്ക് ജ്യോതികയുടെ കിടിലന്‍ മറുപടി  (5 hours ago)

തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയന്‍  (6 hours ago)

ഞെട്ടിച്ച് മോദി,പ്രഖ്യാപനം യാത്രാ നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണ്ണ വാങ്ങരുത്ത് .വിദേശ യാത്രകൾ പാടില്ല  (6 hours ago)

വിജയ്‌യുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍  (6 hours ago)

പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍  (6 hours ago)

വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കൊല്ലത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ അറസ്റ്റില്‍  (6 hours ago)

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്  (6 hours ago)

സ്റ്റാലിന്റെ വീട്ടിൽ കയറി വിജയ്..സഭയിൽ മൈൻഡ് ചെയ്യാത്ത ഉദയൻ കൈകൂപ്പി തൊഴുത്തു..പിന്നെ സംഭവിച്ചത്  (6 hours ago)

രണ്ട് ചക്രവാതചുഴികൾ എത്തി... കൊടും മഴ..! അടുത്ത മണിക്കൂറിൽ കൂട്ട മഴ ദേ ജില്ലകളിൽ  (6 hours ago)

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം  (6 hours ago)

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്  (6 hours ago)

സുവേന്ദുവിന് പറ്റാത്തത് വിജയ് ചെയ്ത് കാണിച്ചു ഞെട്ടി രാഹുൽ..! സത്യപ്രതിജ്ഞക്കിടെ സംഭവിച്ചത്  (7 hours ago)

Malayali Vartha Recommends