മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്

മുംബൈയില്‍ തണ്ണിമത്തന്‍ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ വില്ലന്‍ ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്‌റീന്‍, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് പരിശോധനകളില്‍ വ്യക്തമായത്.
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി മാറിയിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ എന്‍ഡിടിവിയോടു പറഞ്ഞു. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചു വരുകയാണ്.
അബ്ദുല്ലയുടെ ശരീരത്തില്‍ മോര്‍ഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്. അബദ്ധവശാല്‍ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് ഇതോടെ സംശയമുയര്‍ന്നിട്ടുണ്ട്. തണ്ണിമത്തന്‍ കഴിച്ചതുകാരണമാണ് കുടുംബം മരിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മഹാരാഷ്ട്ര ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















