ആ വാര്ത്ത വ്യാജം: നെടുമുടി വേണു

താന്‍ ബി.ജെ.പിയെ അനുകൂലിക്കുന്നുവെന്ന തരത്തില്‍ വാട്‌സ്ആപില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് നടന്‍ നെടുമുടി വേണു. 'ഇനി വിശ്വാസം ബി.ജെ.പിയില്‍ മാത്രം' എന്ന സന്ദേശം വാട്‌സ് ആപുകളിലൂടെ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണവുമായി നെടുമുടി വേണു തന്നെ രംഗത്തെത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍ വീട്ടില്‍ വോട്ട് ചോദിക്കാന്‍ വന്നപ്പോള്‍ സ്വീകരിച്ചുവെന്നല്ലാതെ മറ്റു വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha