ട്വിസ്റ്റുമായി എത്തും... ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി മത്സരത്തിന്

മുന്‍മന്ത്രി ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ പത്രികനല്‍കി. പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയാണ് പട്ടാമ്പിയിലെത്തി ബി.ഡി.ഒ. പി. ശശീന്ദ്രന് മുമ്പാകെ നോബി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പട്ടാമ്പിയില്‍ താനെന്തിനാണ് എത്തുന്നതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും നോബി പറഞ്ഞു. അതേ സമയം നോബിക്ക് തെറ്റയിലോനുള്ള പകരം വീട്ടല്‍ കൂടിയായി സംഭവം. ഇവരുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഇടത് പാര്‍ട്ടി തെറ്റയിലിന് സീറ്റ് നിഷേധിച്ചത്.
റിസല്‍ട്ട് എത്തിയശേഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും സൂചനയുണ്ട്. സുപ്രീം കോടതിയില്‍പ്പോയി അനുകൂല ഉത്തരവ് നേടിയാണ് തെറ്റയില്‍ കേസില്‍നിന്നും രക്ഷപെട്ടത്. തെറ്റയില്‍ അങ്കമാലിയില്‍ മത്സരിച്ചാല്‍ താനും മത്സരിക്കുമെന്ന് നോബി വ്യക്തമാക്കിയിരുന്നു. പിന്നീട് ഇതടുപക്ഷം തെറ്റയിലിന് സീറ്റ് നിഷേധിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















