മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും

മാസപ്പടി കേസിൽ പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി. തീരുമാനിച്ച സാഹചര്യത്തിൽ ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും പട്ടാളത്തിന്റെ സംരക്ഷണം ലഭിക്കണമെന്ന് ഇ ഡി അധിക്യതർ ആവശ്യപ്പെട്ടേക്കും. സായുധ സി.ആർപി എഫ് ജവാൻമാരുടെ സംരക്ഷണം ഉണ്ടായിട്ടും ഉദ്യോഗസ്ഥർ അക്രമത്തിന് ഇരയായ സാഹചര്യത്തിലാണ് നടപടി. സി പി എം പ്രവർത്തകർ ഇനി പിണറായിക്ക് സംരക്ഷണം ഒരുക്കില്ലെന്ന് ചിലർ ഇഡിയെ അറിയിച്ചെങ്കിലും ഇഡിക്ക് വിശ്വാസം പോരാ. ഇല്ലെങ്കിൽ പിണറായിയെ കൊച്ചിക്ക് വിളിപ്പിക്കും.
മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ, എക്‌സാലോജിക് കമ്പനി, സി.എം.ആർ.എൽ കമ്പനി ഉടമകൾ, കമ്പനിയിലെ ഉന്നതോദ്യോഗസ്ഥർ എന്നിവരുടെ 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടു കെട്ടും. പിണറായിയുടെ മൊഴിയും ഒരാഴ്ചക്കകം രേഖപ്പെടുത്തും. കണ്ടുകെട്ടലിന് ഇ.ഡിയുടെ ഡൽഹിയിലെ അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. താത്കാലിക കണ്ടുകെട്ടലാവും ആദ്യം. ഉടമകളുടെ വിശദീകരണം കേട്ട ശേഷമായിരിക്കും സ്ഥിരമായ കണ്ടുകെട്ടൽ. ഇ.ഡി റെയ്ഡിലും തുടരന്വേഷണത്തിലും കണ്ടെത്തിയ സ്വത്തുക്കൾ, മരവിപ്പിച്ച സ്വത്തുക്കൾ തുടങ്ങിയവയുടെ വിശദാംശം ശേഖരിച്ചിട്ടുണ്ട്.
വീണയുടെ ഭൂസ്വത്തുക്കൾ, എക്‌സാലോജിക് സൊല്യൂഷൻസിന്റെ സ്വത്തുക്കൾ എന്നിവയുടെ പട്ടികയും തയ്യാറാണ്. സി.എം.ആർ.എൽ കമ്പനി ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ കണ്ടുകെട്ടേണ്ട സ്വത്തുക്കളുടെ ആധാരങ്ങൾ, ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ തുടങ്ങി സമഗ്രമായ റിപ്പോർട്ടാണ് അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചത്.
വീണയ്‌ക്ക് സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് 2.78 കോടി ലഭിച്ചതിൽ പിണറായി വിജയന്റെ മൊഴിയും രേഖപ്പെടുത്തണമെന്ന നിലപാടിലാണ് ഇ.ഡി കൊച്ചി ഓഫീസ്. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തും പണം ലഭിച്ചിട്ടുണ്ട്. പിണറായിയുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരിലാണ് വീണയ്‌ക്ക് പണം നൽകിയതെന്ന് 2024 ഏപ്രിൽ 17ന് സി.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്ത നൽകിയ മൊഴിയിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.
മാസപ്പടിക്കേസിൽ നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഡയറക്‌ടർ രാഹുൽ നവീനിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തെ റെയ്ഡ് സി.പി.എം ചെറുത്ത സാഹചര്യത്തിൽ, പിണറായിയെ ഓഫീസിൽ വിളിച്ചു വരുത്തുന്നതും പരിഗണിക്കുന്നുണ്ട്. പിണറായിയെ ചോദ്യം ചെയ്യാതിരിക്കാനാകില്ല
മാസപ്പടിക്കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാതിരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. അതിന് ശശിധരൻ കർത്തയുടെ മൊഴി മാത്രം മതി. സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയ എല്ലാവരിലേക്കും ഇ.ഡി അന്വേഷണം നീളണം. ഒത്തുതീർപ്പും സ്വാധീനവും ഇനി നടക്കില്ല. ഇ.ഡി ആസ്ഥാനത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണം നല്ല നിലയിൽ പോകുന്നുണ്ട്. അത് പിണറായിയിൽ എത്തുമെന്ന് ഉറപ്പുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താൻ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഷോൺ പറഞ്ഞു. ഷോണിന്റെ ആവശ്യത്തിന് സർക്കാർ മുഖം തിരിക്കുമെന്ന് കരുതാനാവില്ല.
ശശിധരൻ കർത്ത പിണറായിക്കെതിരെ മൊഴി നൽകിയതിലാണ് അതിശയം.തന്റെ കഴുത്തിൽ കുരുക്ക് മുറുകും എന്ന് മനസിലാക്കിയാണ് അദ്ദേഹം മുൻ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയത്. വീണയും സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ പിണറായി വിജയനുമായി ബന്ധപ്പെടുത്താൻ വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലുമുണ്ടായ ശ്രമം പരാജയപ്പെട്ടതാണു സിപിഎമ്മിന്റെ ആയുധം. കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകളിൽ ഇതുവരെ പിണറായി വിജയന്റെ പേര് ആരോപണ രൂപത്തിൽ പരാമർശിച്ചിട്ടില്ല എന്നാണ് പാർട്ടി പറയുന്നത്. . അദ്ദേഹത്തിനെതിരെ കണ്ടെത്തലുകളുമില്ല.
2015 ൽ തുടങ്ങിയ മകളുടെ കമ്പനിക്ക് 50 ലക്ഷം രൂപ കടമായും 2.78 കോടി രൂപ പ്രതിഫലമായും കർത്തായും സംഘവും നൽകിയത് പിതാവിന്റെ സ്വാധീനശേഷി ഉപയോഗപ്പെടുത്താനാണ് എന്ന സംശയമുണ്ടായാൽ മാത്രമേ ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്കു പിണറായി എത്തുന്നുള്ളൂ. അപ്പോഴും എന്തെങ്കിലും വഴിവിട്ട സഹായം നൽകിയെന്നതിനു ശക്തമായ തെളിവു കണ്ടെത്തേണ്ടിവരും. വരുംദിവസങ്ങളിൽ സിഎംആർഎൽ കമ്പനി മാനേജ്മെന്റിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നുമെടുക്കുന്ന മൊഴികളാണ് ഇക്കാര്യത്തിൽ നിർണായകം. ഈ സ്ഥിതിവിശേഷമാണ് ഇപ്പോൾ മാറി മറിഞ്ഞ് പിണറായി പ്രതിസ്ഥാനത്തായത്.
വീണ ഇടനിലക്കാരിയാണെന്നും കൈക്കൂലി പിണറായിക്ക് വേണ്ടിയാണെന്നും ബി ജെ പി നേതാവ് ഷോൺ ജോർജ് ആരോപിച്ചു കഴിഞ്ഞു. ഇതാണ് പിണറായിക്ക് വിനയാവാൻ പോകുന്നത്. ചെയ്ത സേവനത്തിനാണു വീണ പ്രതിഫലം വാങ്ങിയതെന്നും നികുതിയടച്ച പണമെങ്ങനെ കള്ളപ്പണമാകുമെന്നുമുള്ള പ്രതിരോധം വീണയ്ക്കായി ഇപ്പോഴും ഉയർത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അൽപം മയപ്പെട്ടിട്ടുണ്ട്. അവരുടെ ബിസിനസ് ഇടപാട് സംബന്ധിച്ച് അവർ വ്യക്തത വരുത്തട്ടെയെന്ന നിലപാടിലേക്ക് ഏറക്കുറെ എത്തിയെന്നു സൂചിപ്പിക്കുന്നതാണ് എ.കെ.ബാലൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. വീണയെത്തേടി വന്ന ഇ.ഡിക്കെതിരെ വീടിനു മുൻപിൽ നടത്തിയ അക്രമസമരം കൈവിട്ടുപോയെന്ന വികാരം ഒരുപറ്റം നേതാക്കൾക്കുണ്ട്. ഇ.ഡി റെയ്ഡിനെതിരായ സമരം എൽഡിഎഫ് നേതാവായ പിണറായിയുടെ വീട്ടിൽ 8 മണിക്കൂർ പരിശോധന നടത്തിയതിനായിരുന്നുവെന്നും സിഎംആർഎൽ–എക്സാലോജിക് ഇടപാട് തങ്ങളുടെ വിഷയമല്ലെന്നും സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ല എന്ന് ഒരിക്കൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സാക്ഷ്യപത്രം നൽകിയ ടി.വീണയും സിഎംആർഎലുമായുള്ള സാമ്പത്തിക ഇടപാട് സിപിഎമ്മിനെ ബുദ്ധി മുട്ടിക്കുകയാണ്. . ഇ.ഡി തന്നോടല്ല, മകളോടാണു ചോദ്യങ്ങൾ ചോദിച്ചതെന്നു പിണറായി വിജയൻ സമ്മതിച്ചു. സിഎംആർഎൽ നൽകിയ 2.78 കോടി രൂപയ്ക്ക് അനുയോജ്യമായ സേവനം നൽകിയിട്ടില്ലെന്നു വീണ തന്നെ നൽകിയ മൊഴിയിൽ വ്യക്തവുമാണ്. നേതാക്കൾ ന്യായീകരിച്ചു കുഴങ്ങുന്നതും അണികൾ തെരുവിലിറങ്ങുന്നതും പിന്നെന്തിനാണെന്ന ചോദ്യം ബാക്കി. ഇനിയാണ് പിണറായിയോട് ചോദ്യം ചോദിക്കാൻ പോകുന്നത്.
വീണയ്ക്കെതിരെ ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ വിധി വന്നപ്പോൾ അവരുടെ ഭാഗം കേൾക്കാതെയുള്ള വിധിയാണെന്നായിരുന്നു സിപിഎമ്മിന്റെ ന്യായം. എന്നാൽ എസ്എഫ്ഐഒ ഒന്നിലേറെ തവണ വിളിച്ചുവരുത്തുകയും വിശദീകരണം കേൾക്കുകയും ചെയ്ത ശേഷമാണു പ്രതിപ്പട്ടികയിൽ വീണയെ ഉൾപ്പെടുത്തിയത്. ഇ.ഡി വന്നതാകട്ടെ, അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎലിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നും. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ബോധ്യപ്പെടുത്താൻ നിയമപരമായ മാർഗങ്ങളുള്ളപ്പോൾ എന്തിനു പാർട്ടി തലയിലേറ്റണം പാർട്ടി നേതാക്കളുടെ മക്കളോ ബന്ധുക്കളോ പ്രശ്നങ്ങളിലോ കേസുകളിലോ പെട്ടാൽ അവർതന്നെ അതു നേരിടുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന നയം പിണറായിയുടെ കാര്യത്തിൽ എന്തുകൊണ്ട് ബാധകമല്ല? വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ വിജിലൻസ് കേസുകളിൽ പെട്ടപ്പോൾ പിണറായി വിജയൻ സെക്രട്ടറിയായിരുന്ന പാർട്ടി ആ നിലപാടാണെടുത്തത്. ബംഗാളിൽ ജ്യോതിബസുവിന്റെ മകൻ ചന്ദൻ ബസു ഭൂമിയിടപാടിൽ പ്രതിപ്പട്ടികയിൽ വന്നപ്പോഴും അതു ചന്ദന്റെ ബാധ്യതയെന്നായിരുന്നു നയം. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിവാദത്തിൽ പെട്ടപ്പോഴും കയ്യൊഴിയുന്ന പ്രതികരണമാണു പിണറായി നടത്തിയത്. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ വിധിയിൽ പിണറായിയുടെ പേരു പറയാതെയുള്ള പരോക്ഷ പരാമർശം ബോധപൂർവം അദ്ദേഹത്തെ കേസിലേക്കു വലിച്ചിഴക്കാനാണെന്ന ന്യായം പറഞ്ഞാണു പാർട്ടി ഇറങ്ങിത്തുടങ്ങിയത്. പിന്നീട് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള എസ്എഫ്ഐഒ അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എക്സാലോജിക്കിന്റെ സാമ്പത്തിക കാര്യങ്ങളിൽ പിണറായിക്ക് ഒരു പങ്കുമില്ലെന്നു വീണ തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. തന്റെ സ്വാധീനമോ സഹായമോ ഇക്കാര്യത്തിൽ ഇല്ലെന്നു പിണറായിയും ഹൈക്കോടതിയെ ബോധിപ്പിച്ചതാണ്. വീണയുടെ ഇടപാടുകളിൽ പിണറായിയുടെ പങ്ക് വിജിലൻസ് അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി നിരസിക്കുകയും ചെയ്തു. അന്വേഷണ ഏജൻസികളൊന്നും തന്നെ പിണറായിയിലേക്കു വിരൽ ചൂണ്ടാതിരിക്കെ വീണക്കെതിരെയുള്ള അന്വേഷണത്തിനെ എന്തിനാണ് പാർട്ടി ഭയപ്പെടുന്നത്?
പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് ഇനി ആരു കടന്നു വരുമെന്നും അംഗങ്ങൾ ചോദിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി അടിയന്തരമായി പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണം. സംസ്ഥാന സെന്ററും വൻ പരാജയമായി. അതും അഴിച്ചു പണിയണം. ടിവി കമ്പനിയുടെ പരസ്യം പോലെ പിണറായിയുടെ പടം മാത്രം വച്ചു നാട്ടിൽ മുഴുവൻ ബോർഡ് വച്ചതു ജനങ്ങളെ വെറുപ്പിച്ചു. കാലഹരണപ്പെട്ട പ്രചാരണ തന്ത്രം ഉപദേശിച്ചു കൊടുത്ത ആ പിആർ കമ്പനിയെക്കുറിച്ച് അന്വേഷണം വേണം. എം.വി ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കാൻ പാടില്ലായിരുന്നു. അതോടെ സഖാക്കൾക്ക് ഈ പാർട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. എം.വി ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങൾ പാർട്ടിക്കാർ പോലും കാണാതായി. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം പരാജയപ്പെട്ടുവെന്നും അംഗങ്ങൾ വിമർശിച്ചു. ഇത് കൊല്ലത്ത് മാത്രമല്ല കേരളമെമ്പാടും നടന്നതാണ്.സി.എം. ആർ എല്ലിൽ നിന്നും സേവനം നൽകാതെ കോടികൾ കൈപ്പറ്റിയ കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം തുടങ്ങാൻ സി ബി ഐ തയ്യാറെടുക്കുകയാണ്. സി.ബി.ഐ അന്വേഷണത്തെ എതിർത്ത് മുഖ്യമന്ത്രിയും മകളും ഹൈക്കോടതിയിലെത്തിയിരുന്നു. സി എം ആർ എല്ലിൽ നിന്ന് 2.70 കോടി വീണ കരസ്ഥമാക്കിയെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡും ഇത് തന്നെ കണ്ടെത്തി. വീണയുടെ കമ്പനി സോഫ്റ്റ് വെയർ സംബന്ധമായ ജോലികൾ ചെയ്തെന്നാണ് വാദം. എന്നാൽ ഇത് വെറും കടലാസു കമ്പനിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വഴിവിട്ട് നൽകിയ സഹായങ്ങൾക്ക് മകൾക്ക് കമ്പനി പണം നൽകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം സി ബി ഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ എം.ആർ. അജയനാണ് ഹൈക്കോടതിയിലെത്തിയത്. മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജിയിൽ തനിക്കും എക്സാലോജിക് കമ്പനിക്കുമെതിരായ എല്ലാ ആരോപണങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ നിഷേധിച്ചു.. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് ഹർജിയിലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ വീണ പറയുന്നു. എക്സാലോജിക്കിന്റെ റജിസ്ട്രേഡ് ഓഫിസായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന്റെ വിലാസം നൽകിയതുമായി ബന്ധപ്പെട്ട് ഹർജിയിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തുടർന്ന് വീണയും പിണറായി വിജയൻ അടക്കമുള്ള എതിർകക്ഷികളും മറുപടി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. മറുപടി സത്യവാങ്മൂലത്തിൽ പിണറായി വിജയൻ തനിക്കെതിരെ ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണയും മറുപടി സമർപ്പിച്ചിരിക്കുന്നത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പണമിടപാടിൽ സർക്കാരുമായി ബന്ധപ്പെട്ടവരോ സ്ഥാപനമോ ഉണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ ഹർജിക്കാരനു കഴിഞ്ഞിട്ടില്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. സിഎംആർഎലിന് താനോ പിതാവോ സഹായം ചെയ്തതായോ അതിനുള്ള പ്രതിഫലം കൈപ്പറ്റിയതായോ തെളിവില്ല. സിഎംആർഎലും എക്സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. അതിന്റെ പേരിൽ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല. താനും എക്സാലോജിക്കും സിഎംആർഎലും ഉൾപ്പെട്ട എല്ലാ പണമിടപാടുകളും അക്കൗണ്ട് മുഖേനെ സുതാര്യമായാണ് നടന്നത്. സിഎംആർഎലിന് ഐടി സേവനം നൽകുക എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം ലഭിച്ചത്. ഇക്കാര്യം ആദായ നികുതി വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്.
കർത്തായുടെ മൊഴിയാണ് പിണറായിക്ക് വിനയായത്.കർത്ത ഇത്തരത്തിൽ മൊഴി നൽകിയ വിവരം വളരെ വൈകിയാണ് ഇഡി പുറത്തുവിട്ടത്. തങ്ങൾക്കെതിരെ ഏകപക്ഷീയ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള തന്ത്രമാണ് ഇഡിയുടെ നീക്കത്തിന് പിന്നിലുണ്ടായിരുന്നത്. സുശക്തമായ സംവിധാനങ്ങളോടെ മാത്രമേ ഇനി ഇഡി പിണറായിയുടെ വീട്ടിലെത്തുകയുള്ളു. അതിനാണ് പട്ടാളത്തിന്റെ സഹായം തേടുന്നത്.
https://www.facebook.com/Malayalivartha




















