Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്ന്

28 JULY 2026 09:56 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെട്ടുവെന്നതാണ് പുതിയ പ്രശ്നം.

സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഉറപ്പു നൽകിയെങ്കിലും അത് ഇതുവരെ നടപ്പിലായിട്ടില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഡല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധിച്ചവര്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കുമെന്നതാണ് പാഴ്‌വാക്കായത്. വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്കെത്തിയ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് സിജെപി വക്താവ് അശുതോഷ് റങ്കയാണ് ആദ്യം എക്സില്‍ ഇക്കാര്യം അറിയിച്ചത്. പിന്നാലെ, മറ്റൊരു വക്താവ് സൗരവ് ദാസും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ കപില്‍ സിബലിനുമൊപ്പം സിജെപി വാര്‍ത്താ സമ്മേളനവും നടത്തി.

സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന ധാരണ ലംഘിക്കപ്പെടുകയാണ്. ബിജെപി ഭരിക്കുന്ന ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ഡല്‍ഹിയും മറ്റു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുക്കുകയോ, മര്‍ദിക്കുകയോ ചെയ്തു. സമരത്തെ പിന്തുണച്ചവരെപ്പോലും തടങ്കലിലാക്കിയെന്ന് ഡല്‍ഹിയില്‍നിന്ന് തന്നെ പല തവണ റിപ്പോര്‍ട്ടുകള്‍ വന്നു. വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണം. തടങ്കലിലുള്ള വിദ്യാര്‍ഥികളെ ഉടന്‍ വിട്ടയയ്ക്കണം. ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയപോലെ, ഭാവിയിലും എഫ്ഐആര്‍ പാടില്ല. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നപക്ഷം, വീണ്ടും സമരത്തിന് നിര്‍ബന്ധിതരാകുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.

ഉറപ്പുകള്‍ പാലിക്കാത്ത സര്‍ക്കാര്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. സമരം ചെയ്ത എല്ലാവര്‍ക്കും സിജെപി നിയമസഹായം ഉറപ്പാക്കും. അതിനായി സാക്ഷി (cockroachjantaparty.org/saakshi) എന്ന വെബ്സൈറ്റ് പേജും തുടങ്ങിയിട്ടുണ്ട്. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം. ഇവ സിജെപി ടീം പരിശോധിച്ച് നിയമസഹായം ലഭ്യമാക്കുമെന്ന് സൗരവ് ദാസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (52 minutes ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (1 hour ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (1 hour ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (1 hour ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (2 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (10 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (10 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (10 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (10 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (10 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (10 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends