Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്ക്

28 JULY 2026 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പുറത്താകുന്ന ആദ്യമുഖ്യമന്ത്രിയെന്ന ഖ്യാതിയുമായി പ്രതിസ്ഥാനത്തേക്ക്. വീണ വിജയന്റെ അക്കൗണ്ടില്‍ കരിമണല്‍ കര്‍ത്ത നല്‍കിയ മാസപ്പടിയുടെ ഗുണഭോക്താവ് പിണറായി വിജയന്‍ തന്നെയെന്ന് തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ലെന്നും പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തതെന്ന് കരിമണല്‍ കൊള്ളയിലെ പ്രധാനി എസ്.എന്‍.ശശിധരന്‍ കര്‍ത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ ഇഡി ഉടന്‍ ചോദ്യം ചെയ്യും. ഇന്നോ നാളെയോ ഇഡി പിണറായി വിജയന് സമന്‍സ് അയയ്ക്കും.

അടുത്ത ഘട്ടമായി പിണറായി വിജയനെയും മകള്‍ വീണയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ഇതിനു പിന്നാലെ രണ്ടുപേരെയും അറസ്റ്റു ചെയ്യും. കേരളത്തിലെ സിപിഎമ്മിന് തീരാക്കളങ്കമുണ്ടാക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പിടിവിട്ട പോക്കുകള്‍. പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം മാത്രമല്ല എല്‍എല്‍എ സ്ഥാനവും നഷ്ടമാകാന്‍ പോവുകയാണ്. കോടികളുടെ മാസപ്പടി വാങ്ങിയ കേസില്‍ പിണറായിക്കെതിരെ പാര്‍്ട്ടി തലത്തിലും കടുത്ത നടപടിയുണ്ടാകും. വീണ വിജയന്റെ പേരില്‍ നിരവധി വ്യാജ കമ്പനികളുണ്ടെന്നും ്അവിടേക്കൊക്കെ പല കൊള്ളക്കമ്പനികളും കോഴ അയച്ചിരുന്നുവെന്നും മലയാളി വാര്‍ത്ത മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു ശരിവയ്ക്കും വിധം വീണാ തായിക്കണ്ടിയുടെ പേരില്‍ നേരിട്ടും ്അവര്‍ക്ക് പങ്കാളിത്തം ഉള്ളതുമായി വിവിധ കമ്പനികളുടെ വിവരം പുറത്തുവരികയാണ്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിഎംആര്‍എല്‍ എക്സാലോജിക് ദുരൂഹ സാമ്പത്തികയിടപാടുകളുമായി ബന്ധിപ്പിക്കാന്‍ പൂട്ടാന്‍ ഇഡിക്ക് ശശിധരന്‍ കര്‍ത്തയുടെ മൊഴി തന്നെ ധാരാളം മതിയാകും.

സിഎംആര്‍എല്‍എക്‌സാലോജിക് വിവാദസാമ്പത്തിക ഇടപാടിലെ തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത വീണയുടെ ഐഫോണ്‍, ചുവന്നപുറംചട്ടയുള്ള ഡയറിയിലെ ഒന്നു മുതല്‍ 9 വരെയുള്ള പേജുകള്‍, വിവരങ്ങള്‍ കുറിച്ച ഒരു ഷീറ്റ് പേപ്പര്‍ എന്നിവയാണു നിര്‍ണായക തെളിവുകളായി ഇഡി കണ്ടെത്തിയിരിക്കുന്നത്.. ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമേ റെയ്ഡില്‍ പിടിച്ച പ്രമാണങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ വീണയുടെ സ്വത്തും കണ്ടുകെട്ടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

കരിമണല്‍ കൊള്ളയിലെ പ്രധാനി കര്‍ത്തായുടെ മൊഴിയും പണം കൈമാറിയതു പിണറായി മുഖ്യമന്ത്രിയായിരിക്കെയാണെന്നതും നിര്‍ണായകമാണ്. പിണറായി വിജയനു സമന്‍സ് നല്‍കാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിണറായി വിജയനോടുള്ള വ്യക്തിബന്ധംകൊണ്ടാണ് അദ്ദേഹത്തിന്റെ മകള്‍ വീണയുടെ കമ്പനികള്‍ക്ക് പണം നല്‍കിയതെന്നും കമ്പനിയുടെ സേവനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും എസ്.എന്‍.ശശിധരന്‍ കര്‍ത്താ മുന്‍പു നല്‍കിയ മൊഴി ഇന്നലെ പുറത്തുവന്നിട്ടുണ്ട്. സേവനമൊന്നും നല്‍കിയില്ലെന്ന കര്‍ത്തായുടെ മൊഴി വീണയും ശരിവച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 66 ലക്ഷത്തിന്റെ നഷ്ടക്കണക്കും 5 ലക്ഷത്തിന്റെ ചെറിയ വിറ്റുവരവുമുള്ള, ദുര്‍ബല സ്ഥാപനമാണ് എക്‌സാലോജിക്കെന്നും സിഎംആര്‍എല്ലിന്റെ ഔദാര്യത്തിലാണു കമ്പനി മുന്നോട്ടുപോയിരുന്നതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

സോഫ്റ്റ്വെയര്‍ സേവനങ്ങളുടെ എന്ന പേരില്‍ 2.78 കോടി രൂപയാണു വീണയുടെ കമ്പനിക്കു നല്‍കിയത്. എക്‌സാലോജിക് നല്‍കിയെന്ന് അവകാശപ്പെട്ട സേവനങ്ങള്‍ക്കായി പിന്നീടു മറ്റൊരു ഐടി സ്ഥാപനത്തെ ഏര്‍പ്പെടുത്തിയെന്നും അതിനു വീണയ്ക്കു കൊടുത്തതിനെക്കാള്‍ വളരെ കുറഞ്ഞ തുകയേ വേണ്ടിവന്നുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.വീണയുടെ സ്ഥാപനങ്ങളായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലുള്ള 27,585 രൂപയും ലാക്കര്‍ ഇന്ത്യ കോര്‍പറേഷന്റെ 15.57 ലക്ഷം രൂപയും സ്വന്തം പേരിലുള്ള 1.37 ലക്ഷം രൂപയും മരവിപ്പിച്ചു. കോഴിക്കോട് ആസ്ഥാനമായ ലാക്കര്‍ ഇന്ത്യ കോര്‍പറേഷന്റെ അണിയറിയിലുള്ള വിവാദവ്യവസായിയാണെന്ന് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ടു ശശിധരന്‍ കര്‍ത്താ 182 കോടിയുടെ ക്രമക്കേടുകള്‍ നടത്തിയതായി ആരോപിക്കുന്ന സ്വത്തുകണ്ടുകെട്ടല്‍ റിപ്പോര്‍ട്ടിലാണു ടി.വീണയെയും പിണറായി വിജയനെയും പരാമര്‍ശിക്കുന്ന ഭാഗമുള്ളത്.

ചെളി നീക്കത്തിനെന്ന പേരില്‍ വ്യാജ ഗതാഗത ബില്ലുകള്‍ തയാറാക്കി തട്ടിയത് 139 കോടിയാണ്. 43 കോടി രൂപ ഓവര്‍ ഇന്‍വോയ്സിങ്ങിലൂടെയും കബളിപ്പിച്ചു. 182 കോടിയില്‍ 91 കോടി രൂപയും വകമാറ്റിയത് കര്‍ത്തയുടെ കുടുംബ കമ്പനി നിപുണ ഇന്റര്‍നാഷനല്‍ വഴിയാണെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

വീണയുടെ എക്‌സാലോജിക് കമ്പനിയും കരിമണല്‍ കര്‍ത്തയുടെ സി.എം.ആര്‍.എലും തമ്മില്‍ 2.78 കോടി രൂപയുടെ ഇടപാട് ആണ് നടത്തിയത്. എന്നാല്‍ ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ വീണയ്‌ക്കോ എക്‌സാലോജിക് കമ്പനിക്കോ സാധിച്ചിരുന്നില്ല. പിന്നീടാണ് പിണറായി വിജയനുമായുള്ള അടുപ്പത്തില്‍ പണം വെറുതെ കൊടുത്തതാണെന്ന കര്‍ത്തയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായിയെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (34 minutes ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (2 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (2 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (2 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (3 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (4 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (5 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (5 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (5 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (5 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (6 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (14 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (14 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (14 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (14 hours ago)

Malayali Vartha Recommends