വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ

തിരുവനന്തപുരം പാൽക്കുളങ്ങരയിൽ വിശാഖ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ കൈതമുക്കിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.ശേഷം അക്രമി സംഘം സഞ്ചരിച്ച കാർ പുലയനാർകോട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി.
വിശാഖിനെ വെട്ടി വീഴ്ത്തിയപ്പോൾ ആദ്യം ഓടിയെത്തിയത് മാതാവാണ്. മകൻ വെട്ടേറ്റു കിടക്കുന്നത് കണ്ടു മാതാവ് അലറിക്കരഞ്ഞു. പക്ഷേ ആരും സഹായിക്കാൻ എത്തിയില്ല. വെള്ളം വേണമെന്ന് മാതാവിനോടു വിശാഖ് പറഞ്ഞു . വെള്ളമെടുത്തു മാതാവ് എത്തിയപ്പോഴേയ്ക്കും പൊലീസും സ്ഥലത്തെത്തി. 3 വെട്ടു കത്തികൾ കൊണ്ടു വെട്ടിവീഴ്ത്തി എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
അതിർത്തിത്തർക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് നിഗമനം. അയൽവാസിയും സുഹൃത്തുമായ ചമ്പക്കട സ്വദേശി പ്രദീപാണ് കേസിലെ മുഖ്യപ്രതി. പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ പകയാണ് കൊലപാതകത്തിന് കാരണം.പ്രദീപും വിശാഖും തമ്മിൽ വഴിതർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടി പരുക്കേൽപ്പിച്ചു. ഈ കേസിൽ റിമാൻഡിൽ ആയിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്
https://www.facebook.com/Malayalivartha

























