പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!

11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലെത്തുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലൂടെ റിയലിസ്റ്റിക് ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥയുടെ കെട്ടുറപ്പിലും അവതരണത്തിലും ഏറെ മികവ് പുലർത്തുന്ന ഈ ചിത്രത്തിൽ പാർവതി തിരുവോത്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പാർവതിക്ക് പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദ് സംഗീതസംവിധാനവും റോബി രാജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. കലാസംവിധാനം- മഹേഷ് മോഹൻ, മേക്കപ്പ്- അമൽ, കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, സ്റ്റിൽസ്- റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ- ദീപക്, പ്രൊഡക്ഷൻ മാനേജർ- എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി, പി.ആർ.ഒ- വാഴൂർ ജോസ്.
https://www.facebook.com/Malayalivartha


























