Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ

27 JULY 2026 04:54 PM IST
മലയാളി വാര്‍ത്ത
 ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ ഐ.ഡി.പി.സി.ജി.സി. - _ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ_ - പുനഃസംഘടിപ്പിച്ചു.    സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് ആണ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിലിന്റെ പുതിയ ചെയർമാൻ.   സുപ്രീംകോടതി മുൻ ജസ്റ്റിസും, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാനും, കേരള ലോകായുക്തയുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.   രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ്സിലെ മുൻ അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി ഐഎഫ്എസ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും _ദീപിക_ എഡിറ്ററുമായ ജോർജ് കള്ളിവയലിൽ എന്നിവരാണ് പുതിയ സമിതിയിലെ മറ്റ് അംഗങ്ങൾ.    പുതുക്കിയ ഗ്രീവൻസ് കൗൺസിൽ അംഗങ്ങളുടെ പട്ടിക കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായി കോം ഇന്ത്യ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അറിയിച്ചു.   ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ മീഡിയ മാനേജ്മെന്റ് അസോസിയേഷനായ _കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ - ഇന്ത്യ (കോം ഇന്ത്യ)_യുടെ ഗ്രീവൻസ് ബോഡിയാണ് ഐ.ഡി.പി.സി.ജി.സി.   ഏഴംഗ ഗ്രീവൻസ് കൗൺസിലിൽ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡൻ്റും സത്യം ഓൺലൈൻ എഡിറ്ററുമായ വിൻസെന്റ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി _മലയാളി വാർത്ത_ എഡിറ്റർ സോയിമോൻ മാത്യു, ട്രഷറർ _ട്രൂവിഷൻ ന്യൂസ്_ മാനേജിംഗ് എഡിറ്റർ കെ. കെ. ശ്രീജിത്ത് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.   കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. കെ. എൻ. കുറുപ്പ് അധ്യക്ഷനായിരുന്ന കൗൺസിലിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ കൗൺസിലിനെ തെരഞ്ഞെടുത്തത്.    ജൂലൈ 7-ന് കൊച്ചിയിൽ ചേർന്ന കോം ഇന്ത്യ ജനറൽ കൗൺസിൽ പുതിയ അംഗങ്ങളുടെ പേരുകൾ നിർദേശിക്കുകയും 18-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നൽകുകയുമായിരുന്നു. രണ്ട് വർഷമാണ് പുതിയ കൗൺസിലിന്റെ കാലാവധി.   2021-ൽ രൂപീകരിച്ച ഡോ. കെ. കെ. എൻ. കുറുപ്പ് അധ്യക്ഷനായിരുന്ന ആദ്യ ഗ്രീവൻസ് കൗൺസിൽ സമിതി രണ്ട് കാലാവധികൾ പൂർത്തിയാക്കിയാണ് ചുമതല ഒഴിയുന്നത്.   2021-ലെ ഐ.ടി. ആക്ടിലെ മാനദണ്ഡങ്ങൾ പ്രകാരം കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരമാണ് കോം ഇന്ത്യ _ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിന്_ രൂപം നൽകിയത്.   കേന്ദ്ര സർക്കാർ പുതിയ ഐ.ടി. ആക്ട് പാസാക്കുകയും _'ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്'_ പ്രകാരം ഗ്രീവൻസ് കൗൺസിലുകൾ രൂപീകരിക്കാൻ രാജ്യത്തെ മാധ്യമങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തതിനുശേഷം രാജ്യത്ത് രണ്ടാമതും കേരളത്തിൽ ആദ്യവുമായി രൂപംകൊണ്ട ഗ്രീവൻസ് കൗൺസിൽ കോം ഇന്ത്യയുടെ _ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ_ ആണ്.    അന്ന് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായി രൂപം നല്കിയ  ഗ്രീവന്‍സ് കൌണ്‍സില്‍ കോം ഇന്ത്യയുടേതാണെന്ന പ്രശംസയും ലഭിച്ചിരുന്നു.    കേരളത്തില്‍ പരമ്പരാഗത പത്ര മാധ്യമങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും ഗ്രീവന്‍സ് കൗൺസിലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനും ഒരു വര്‍ഷം മുന്‍പ് അംഗീകാരം ലഭിച്ചത് കോം ഇന്ത്യക്കാണെന്നത് ശ്രദ്ധേയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (37 minutes ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (48 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (1 hour ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (1 hour ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (1 hour ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (1 hour ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (3 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (3 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (3 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (4 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (5 hours ago)

Malayali Vartha Recommends