Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ

28 JULY 2026 12:21 AM IST
മലയാളി വാര്‍ത്ത

ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതിന് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അദൈ്വത് ദേശ്മുഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. ഇയാള്‍ക്ക് ആറ് മാസത്തെ തടവുശിക്ഷ വിധിച്ചു. ഇതോടൊപ്പം ഇയാളുടെ പ്രോബേഷന്‍ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് നീട്ടിയതായും കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഇയാള്‍ ലൈംഗിക കുറ്റവാളിയാണെന്ന് കണ്ടെത്തിയ കോടതി മാനസികാരോഗ്യ ചികിത്സയടക്കം തേടണമെന്നും ശിക്ഷാ നിബന്ധനകളില്‍ വ്യക്തമാക്കുന്നു. കോടതി വിചാരണയ്ക്ക് മുമ്പ് അദൈ്വത് ഇരകളോട് മാപ്പ് അപേക്ഷിച്ചിരുന്നു.

ഒഹായോയിലെ പ്രോമെഡിക്ക ടൊലെഡോ ആശുപത്രിയിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ മൊബൈല്‍ ഫോണ്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഇത് തന്റേതാണെന്ന് അവകാശപ്പെട്ട് അദൈ്വത് അത് വാങ്ങിക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് 80ഓളം നഗ്‌നചിത്രങ്ങള്‍ കണ്ടെത്തി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഈ ചിത്രങങള്‍ 2025 ഫെബ്രുവരി, മേസ് മാസങ്ങള്‍ പകര്‍ത്തിയതാണെന്ന് കണ്ടെത്തി. ചിത്രങ്ങളില്‍ കാണുന്ന യുവതികളുമായി സംസാരിച്ചപ്പോള്‍, തങ്ങളുടെ സമ്മതത്തോടെയല്ല പകര്‍ത്തിയതെന്ന് കണ്ടെത്തി. 2018 മുതല്‍ സമാനമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടാകാമെന്ന സൂചനകള്‍ ഉള്ളതിനാല്‍, കൂടുതല്‍ ചിത്രങ്ങളും ഇരകളും ഉണ്ടാകാമെന്ന് പൊലീസ് കരുതുന്നു.

കുറ്റകൃത്യം കണ്ടെത്തിയ സമയത്ത്, ടൊളെഡോ സര്‍വകലാശാലയില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ റെസിഡന്റ് ആയിരുന്നു ദേശ്മുഖ്. എന്‍ഡോയൂറോളജിയിലും യൂറോളജിക് ഓങ്കോളജിയിലും വിദഗ്ധ പരിശീലനം നേടുകയായിരുന്നു. എന്നാല്‍ ശുചിമുറിയില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ടൊലെഡോ സര്‍വകലാശാല അദ്ദേഹത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും, ആഭ്യന്തര അന്വേഷണത്തിനൊടുവില്‍ അദ്ദേഹത്തിന്റെ റെസിഡന്‍സി നിയമനം പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (55 minutes ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (56 minutes ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (57 minutes ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (57 minutes ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (58 minutes ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (1 hour ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (1 hour ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (3 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (4 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (4 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (5 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (5 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (6 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (6 hours ago)

Malayali Vartha Recommends