Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും

28 JULY 2026 12:22 AM IST
മലയാളി വാര്‍ത്ത

നീറ്റ്‌യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയേറുന്നു. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തില്‍ നിന്നും ബോളിവുഡില്‍ നിന്നും കൂടുതല്‍ സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്‍, മീനാക്ഷി, കുഞ്ചാക്കോ ബോബന്‍, സിജു സണ്ണി, റഹ്മാന്‍, വിനയ് ഫോര്‍ട്ട്, കാളിദാസ് ജയറാം, നസ്‌ലിന്‍, നിഖില വിമല്‍, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിര്‍ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ദിവസം വിസ്മയ മോഹന്‍ലാല്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പ്രാചി തെഹ്‌ലാന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍ വിമര്‍ശിച്ചത്.
''ഇന്ന് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളോട് പെരുമാറിയ രീതി തികച്ചും മൃഗീയമായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്താനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും അവകാശമാണ്; അത് സമാധാനപരമായിരിക്കുമ്പോള്‍ ഒരധികാരകേന്ദ്രവും അവരെ നേരിടാന്‍ അക്രമം ഉപയോഗിക്കാന്‍ പാടില്ല. ചോര്‍ന്ന ചോദ്യപേപ്പര്‍ കാരണം ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കും, ഇന്നത്തെ പ്രതിഷേധത്തില്‍ പരുക്കേറ്റവര്‍ക്കും ഹൃദയം നിറഞ്ഞ സഹതാപം! നിങ്ങളുടെ വേദനയും ആശങ്കകളും എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു! അധികാരത്തിലുള്ളവരേക്കാള്‍ ശക്തമാണ് ജനങ്ങളുടെ ശക്തി. ജയ് ഹിന്ദ്..' ഇന്ദ്രജിത് സുകുമാരന്‍ കുറിച്ചു.

സമാധാനത്തിനായുള്ള ആഹ്വാനവുമായാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ എത്തിയത്. ''സമാധാനം പുലരട്ടെ. നമ്മുടെ ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്. ജയ് ഹിന്ദ്.'' കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ഇങ്ങനെ.പോരാടുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സിജു സണ്ണിയും രംഗത്തെത്തി.''എന്റെ സുഹൃത്തുക്കള്‍, എന്റെ സഹോദരങ്ങള്‍, എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ മക്കള്‍... എന്റെ പ്രിയപ്പെട്ടവരുടെ ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്ന് അവര്‍ പോരാടുന്നു. ആയുധങ്ങള്‍ കൊണ്ട് നേരിടുന്ന നിങ്ങളുടെ ഭയത്തെ എല്ലാ ബഹുമാനത്തോടെയും നേരിടും. എന്റെ രാജ്യം, എന്റെ രാജ്യം, എന്റെ രാജ്യം...'''ഒരു ജനാധിപത്യത്തിന്റെ യഥാര്‍ഥ പരീക്ഷണം പ്രതിഷേധങ്ങളല്ല. മറിച്ച്, അതിനോട് ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്.'' നിഖില വിമല്‍ കുറിച്ചതിങ്ങനെയാണ്. എല്ലാ കണ്ണുകളും ജന്തര്‍ മന്തറിലേക്ക് എന്ന പോസ്റ്ററും നിഖില പങ്കുവച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (55 minutes ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (56 minutes ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (57 minutes ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (57 minutes ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (58 minutes ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (1 hour ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (1 hour ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (3 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (4 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (4 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (5 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (5 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (6 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (6 hours ago)

Malayali Vartha Recommends