ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് സുവർണ നേട്ടം... ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം

ഷൂട്ടിങ് ലോകകപ്പിൽ (ഐഎസ്എസ്എഫ്) ഇന്ത്യക്ക് സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ഇഷ സിങ് തകർപ്പൻ പ്രകടനത്തോടെ സ്വർണം നേടി. രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കർ ഇതേ ഇനത്തിൽ വെങ്കലവും നേടി.
നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.
ഈ വർഷം ആദ്യം ഈയിനത്തിൽ ലോക റെക്കോർഡ് കുറിച്ച താരമായ ഇഷ ലോകകപ്പ് ഫൈനലിലും മികച്ച പ്രകടനം നടത്തി. 50ൽ 40 പോയിന്റുകളും 21കാരിയായ താരം വെടിവച്ചിട്ടു. നേരത്തെ മ്യൂണിക്കിൽ ഈ വർഷം ആദ്യ നടന്ന ലോകകപ്പ് അധ്യായത്തിലാണ് താരം ലോക റെക്കോർഡ് തിരുത്തിയത്. സമാന മികവാണ് ഇത്തവണയും ഹാങ്ഷു ലോകകപ്പ് അധ്യായത്തിലും താരം ആവർത്തിച്ചത്.
അതേസമയം ചൈനയുടെ യുവേയുവേ ഷാങിനാണ് വെള്ളി. താരം 37 പോയിന്റുകൾ നേടി. ഉത്തര കൊറിയൻ താരം ഹ്യോൻ ഗിയോങ് പാക്കിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മനു ഭാക്കർ വെങ്കലം കരസ്ഥമാക്കിയത്.
"
https://www.facebook.com/Malayalivartha



























