വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

ഇടുക്കി ജനവാസ മേഖലയിൽ കരടി ഇറങ്ങി. ജനങ്ങൾക്ക് മുന്നറിയിപ്പ്. ജനവാസ മേഖലയിൽ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കരടിയെ ഉടൻ തന്നെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
അതേ സമയം കരടിയുടെ സാന്നിധ്യം ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയെത്തിയത്.
വീടിനു മുന്നിൽ വളർത്തിയിരുന്ന നായയെ കരടി ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കരടി പിന്നീട് തിരികെ മടങ്ങിപ്പോവുകയായിരുന്നു.
https://www.facebook.com/Malayalivartha

























