സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ തോമസ് ചാണ്ടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ കുട്ടനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായ തോമസ് ചാണ്ടി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരക്കണക്ക് പുറത്ത് വന്നത്. 92.37 കോടി രൂപയാണ് തോമസ് ചാണ്ടിയുടെ ആസ്തി. വിവിധ ബാങ്കുകളിലായി തോമസ് ചാണ്ടിക്ക് 11,08,932 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരില്‍ 16,24,50,551 രൂപയുടെ നിക്ഷേപമുണ്ട്.
ഇതിന് പുറമെ മ്യൂചല്‍ ഫണ്ടിലും സ്‌റ്റോക്ക് മാര്‍ക്കറ്റിലുമായി തോമസ് ചാണ്ടിക്ക് 4,53,30,000 രൂപ നിക്ഷേപമുണ്ട്. തോമസ് ചാണ്ടിയുടെയും ഭാര്യയുടെയും പേരില്‍ യഥാക്രമം 38,45,000, 22,25,011 വീതം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. മറ്റ് കുടുംബാംഗങ്ങളുടെ പേരില്‍ 14,92,044 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. 1,45,20,000 രൂപ മൂല്യമുള്ള ആഡംബര കാറുകളും രണ്ട് ഹൗസ് ബോട്ടുകളും മൂന്ന് മോട്ടോര്‍ ബോട്ടുകളും തോമസ് ചാണ്ടിക്കുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ 5,60, 000രൂപ മൂല്യമുള്ള ഒരു മോട്ടോര്‍ ബോട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha