സിപിഐഎമ്മിന് ബി.ജെ.പിയുമായി രഹസ്യധാരണയെന്ന് വി.എം.സുധീരന്‍

സിപിഐഎം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ആണ് ഇതിന്റെ ഇടനിലക്കാരനെന്നും സുധീരന്‍ ആരോപിച്ചു. ബിജെപിയും അവരുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘവുമായി നേരത്തെ തന്നെ സിപിഐഎമ്മിന് ബന്ധമുണ്ട്. ആ ബന്ധം കൃത്യമായി സ്വന്തം അണികളോട് പോലും വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വന്നു നില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കേരളം ചോരക്കളമാക്കാനുളള ശ്രമമാണ് സിപിഐഎമ്മും ബിജെപിയും നടത്തികൊണ്ടിരിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.
ആലപ്പുഴയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണയിലെത്തിയിട്ടുണ്ട്. ഇത് മറച്ചുവെച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സഖ്യമുണ്ടെന്ന് കള്ള പ്രചാരണം നടത്തുകയാണ്. ഇത് സിപിഐഎമ്മിന്റെ ഗീബല്‍സിയന്‍ തന്ത്രമാണ്. സിപിഐഎം ഇപ്പോള്‍ മാര്‍ക്‌സിനെ കൈവിട്ട് ഗീബല്‍സിനെ ആചാര്യനാക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി ആണ്. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും യുഡിഎഫിന്റെ ശത്രുക്കളാണ്. കേരളത്തിലെ ജനങ്ങളുടെ സമാധാന അന്തരീക്ഷത്തിന് ബിജെപിയുടെ വര്‍ഗീയതയും സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയവും ഭീഷണിയാണ്. ഇതിനെ യുഡിഎഫ് ശക്തമായി നേരിടും. ഇരുപാര്‍ട്ടികളും ആയുധങ്ങള്‍ വാരിക്കൂട്ടുകയാണ്. നാദാപുരത്ത് നടന്ന ബോംബ് സ്ഥോടനത്തില്‍ ബിജെപിക്കും സിപിഐഎമ്മിനും തുല്യമായ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബുവിനെതിരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അബുവിന്റെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha