പൊന്‍മുടിയില്‍ വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്, അപകടം നടന്നത് പൊന്‍മുടി ആദ്യവളവില്‍

പൊന്‍മുടിക്ക് സമീപം വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ 5 പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നളിനി (66) കൊല്ലം, ഗൗരികൃഷ്ണ (15) മുണ്ടയ്ക്കല്‍, ദീപക് (27) ശ്രീകാര്യം, ഹര്‍ഷിദ് ചന്ദ് (4) വെമ്പായം, ഗൗതം (10) മുണ്ടയ്ക്കല്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്.
മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. 16 പേരെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വരുമെന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും 5 പേരേയാണ് ഇതുവരെ കൊണ്ടു വന്നത്. പൊന്‍മുടിയില്‍ പോയി തിരിച്ചു വരുന്ന വഴി അവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ആദ്യ വളവില്‍ വച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ടെമ്പോയില്‍ 16 പേരുണ്ടായിരുന്നു. നിസാര പരിക്കുള്ളവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സ തേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha