അതികഠിനമായ ചൂട് കാരണം 20 വരെ സ്‌കൂള്‍ പാടില്ലെന്ന നടപടി കര്‍ശനമെന്ന് കലക്ടര്‍; പരീക്ഷകള്‍ക്ക് അവധി ബാധകമല്ല

സൂര്യാതപവും താപനിലയിലെ വ്യതിയാനങ്ങളും കണക്കിലെടുത്തു ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ) 20 വരെ അധ്യയനം നടത്തരുതെന്നു കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
താപത്തിനു ശമനമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചൂടു ക്രമാതീതമായി ഉയരുകയും വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതകള്‍ പടരുകയും ചെയ്യുന്നതിനെപ്പറ്റി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ചൂടു സഹിക്കാനാകാതെ തലചുറ്റി വീണതു ഭയം സൃഷ്ടിച്ചു. ഇതിനു പുറമെ ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മിഷനും വിശദീകരണം തേടിയിരുന്നു.
മിക്ക സ്‌കൂളുകളിലും സ്‌കൂള്‍ അധികൃതര്‍ തന്നെ വിതരണം ചെയ്യുന്ന പോളിയസ്റ്റര്‍ തുണി കൊണ്ടാണു യൂണിഫോം തയാറാക്കുന്നത്. കടുത്ത ചൂട് അനുഭവപ്പെടുന്ന ഈ പോളിയസ്റ്റര്‍ യൂണിഫോമും ഷൂവും സോക്‌സും അടക്കം വെക്കേഷന്‍ ക്ലാസുകളിലും പല സ്‌കൂളുകളും നിര്‍ബന്ധമാക്കിയതിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















