കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ഒമാനില്‍ കുത്തേറ്റ് മരിച്ച അങ്കമാലി കറുകുറ്റി സ്വദേശിയായ നഴ്‌സ്, ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലപറമ്പില്‍ ലിന്‍സന്റെ ഭാര്യ ചിക്കുവിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു.
ഒമാന്‍ എയര്‍വേസിന്റെ വിമാനത്തില്‍ രാവിലെ ഏഴു മണിയോടെ നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
പത്ത് മണിക്ക് അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നു മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.
ഏപ്രില്‍ 21-നാണ് ചിക്കു കുത്തേറ്റ് മരിച്ചത്. ചിക്കു ജോലി ചെയ്തിരുന്ന സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിക്ക് സമീപത്തെ ഫ്‌ളാറ്റില്‍ മോഷണശ്രമം തടയുന്നതിനിടെയാണ് ചിക്കുവിന് കുത്തേറ്റത്.
രക്തത്തില്‍ കുളിച്ച നിലയില്‍ ഫ്‌ലാറ്റിലെ മുറിയില്‍ ചിക്കുവിനെ കണ്ടെത്തുകയായിരുന്നു. ചിക്കുവും ഭര്‍ത്താവ് ലിന്‍സനും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ലിന്‍സന്‍ ഒമാനില്‍ പൊലീസ് കസ്റ്റഡിയിലാണ്.
ലിന്‍സന്‍ നിരപരാധിയാണെന്നും ഒമാനിലെ നിയമങ്ങള്‍ മൂലമാണ് അദ്ദേഹത്തിന് എത്താന്‍ സാധിക്കാത്തതെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ലിന്‍സനെ കേരളത്തില്‍ എത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവിടുത്തെ ചില നിയമങ്ങള്‍ മൂലം അത് സാദ്ധ്യമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























