എല്ലാ കുപ്പിവെള്ളവും സുരക്ഷിതമല്ല; ഗുണം ഉറപ്പാക്കാന്‍ സ്റ്റിക്കര്‍ നോക്കുക; മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 14 കുപ്പിവെള്ള യൂണിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു

പൊള്ളുന്ന ചൂടില്‍ ദാഹമകറ്റാന്‍ കുപ്പി വെള്ളം വാങ്ങുന്നവര്‍ സൂക്ഷിക്കുക! കുപ്പിവെള്ളത്തിലും ചിലത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.
വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തില്‍ പത്ത് ശതമാനം സുരക്ഷിതമല്ലെന്നാണ് കണ്ടെത്തല്‍. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 14 കുപ്പിവെള്ള യൂണിറ്റുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു.
സുരക്ഷിതമല്ലാത്ത രീതിയിലാണ് ഇവര്‍ കുപ്പിവെള്ളം പായ്ക്ക് ചെയ്യുന്നത്. കിണറുകളിലും മറ്റ് സ്രോതസുകളിലും നിന്ന് വെള്ളം എടുത്ത് ശുദ്ധീകരിക്കാതെ നേരിട്ട് കുപ്പികളില്‍ നിറയ്ക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.
കോളയും കുപ്പിയിലടച്ച ജ്യൂസുമൊക്കെ ആരോഗ്യത്തിന് ഹാനികരമാകുമ്പോള്‍ കുപ്പിവെള്ളത്തിന് കുഴപ്പമൊന്നുമില്ലെന്നുമുള്ള ധാരണ വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് ബി.ഐ.എസ് അംഗീകാരവും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സും നിര്‍ബന്ധമാണ്. പൂട്ടിയ പല യൂണിറ്റുകളും ഇതു രണ്ടുമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
കുപ്പിവെള്ളം വാങ്ങുമ്പോള്‍ ലൈസന്‍സ് സ്റ്റിക്കര്‍ നോക്കി ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി.അനുപമ പറഞ്ഞു. ലൈസന്‍സ് നമ്പരിനു പകരം രജിസ്‌ട്രേഷന്‍ നമ്പര്‍ പതിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയെന്നും കമ്മിഷണര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha