പെരുമ്പാവൂരില്‍ പ്രാകൃത ബലാത്സംഗം, കൊലപാതകം; പിന്നില്‍ അന്യ സംസ്ഥാന തൊഴിലാളികളെന്നു സംശയം

വട്ടോളിപ്പിടി കനാല്‍ ബണ്ടില്‍ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെരുമ്പാവൂരിലെ വട്ടോളിപ്പിടി കനാല്‍ ബണ്ടിനടുത്ത് താമസിക്കുന്ന നിഷയാണ് ക്രൂര ബലാത്സംഗത്തിനിരയായത്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബലാത്സംഗത്തിനു ശേഷം പ്രാകൃതമായ രീതിയില്‍ മര്‍ദ്ദിച്ചാണ് നിഷയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മുഖം ഭാരമുള്ള വസ്തുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച നിലയിലാണുള്ളത്. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ് കുടല്‍ പുറത്തു വന്ന നിലയിലാണ്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതില്‍ പങ്കുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല.
ഇത്ര ഭീകരമായി മര്‍ദ്ദിച്ചിട്ടും പരിസരവാസികളൊന്നും ചെറിയ ശബ്ദം പോലും കേട്ടില്ലെന്നത് പോലീസിനെ അത്ഭുതപ്പെടുത്തുന്നുണ്ട്. കൂലിപ്പണിക്കാരിയായ നിഷയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് സംഭവം. കൂലിപ്പണികഴിഞ്ഞ് എട്ട് മണിക്ക് അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നിഷ പുറത്ത് നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. വൈകിട്ട് അഞ്ചരക്ക് അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായിരുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഉച്ചയ്ക്ക് ഒന്നിനും അഞ്ചിനുമിടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha