സുരേഷ് ഗോപിയും തുഷാര്‍ വെള്ളാപ്പള്ളിയും കേന്ദ്രമന്ത്രിമാര്‍; കൃഷ്ണദാസും മുരളീധരനും ദേശീയ ജനറല്‍ സെക്രട്ടറിമാര്‍

എങ്ങനെയും കേരളത്തില്‍ താമര വിരിയിക്കും. കേരളം പിടിക്കാന്‍ ബിജെപി എന്തിനും തയ്യാറായി നില്‍ക്കുന്നു. പണം എങ്കില്‍ പണം അല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍. കേരള നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മെയ് പതിനാറിനു മുന്‍പ് കേന്ദ്രമന്ത്രിസഭയിലും ബിജെപി ദേശീയ നേതൃത്വത്തിലും വന്‍ അഴിച്ചു പണിയുണ്ടായേക്കുമെന്നു സൂചന. കേന്ദ്രത്തില്‍ ഒരു മന്ത്രിയെ ലഭിച്ചാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന കേരള ഘടകത്തിന്റെ നിര്‍ദേശം സ്വീകരിച്ചു ബിജെപി അഖിലേന്ത്യാ സെക്രട്ടറി അമിത് ഷായാണ് ഇപ്പോള്‍ കേന്ദ്രത്തിലെ അഴിച്ചു പണിക്കു മുന്‍കൈ എടുക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.
സുരേഷ് ഗോപിയ്ക്കു സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിസ്ഥാനവും, തുഷാര്‍ വെള്ളാപ്പള്ളിക്കു സഹമന്ത്രിസ്ഥാനവുമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമായുടെയും സാംസ്‌കാരിക വിഭാഗത്തിന്റെയും ചുമതലയുള്ള സഹമന്ത്രിയുടെ സ്ഥാനമാണ് സുരേഷ് ഗോപിക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് സൂചന. തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വ്യവസായ വകുപ്പിന്റെ സഹമന്ത്രിസ്ഥാനമാണ് നല്‍കാന്‍ ഒരുങ്ങുന്നത്. എംപിയല്ലാത്ത തുഷാറിനെ ആദ്യം സത്യപ്രതിജ്ഞ ചെയ്യിച്ച ശേഷം തൊട്ടടുത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ മത്സരിപ്പിച്ചു വിജയിപ്പിക്കുന്നതിനാണ് ആലോചനകള്‍ നടക്കുന്നത്.
കേരളത്തില്‍ നിന്നുള്ള നാലു ബിജെപി നേതാക്കള്‍ക്കു പാര്‍ട്ടിയിലെ ഉന്നത ഭാരവാഹിത്വങ്ങള്‍ ഉറപ്പാണെന്ന സൂചയനും ലഭിച്ചിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന പി.കെ കൃഷ്ണദാസിനും, വി.മുരളീധരനും കേന്ദ്ര ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളാണ് ഉറപ്പായിരിക്കുന്നത്. െ്രെകസ്തവ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ജോര്‍ജ് കുര്യനു കേന്ദ്ര നേതൃത്വത്തില്‍ ഉന്നത പദവിയും ഉറപ്പായിട്ടുണ്ട്. യുവമോര്‍ച്ചാ ദേശീയ ഉപാധ്യക്ഷന്‍ പദവിയിലേയ്ക്കു കേരളത്തില്‍ നിന്നുള്ള യുവ നേതാവ് വി.വി രാജേഷിന്റെ പേരും പാര്‍ട്ടി നേതൃത്വത്തിലേയ്ക്കു പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.
കേരളത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ പാര്‍ട്ടിയുടെ ഉന്നത ്സ്ഥാനങ്ങളിലും കേന്ദ്രമന്ത്രിസഭയിലും പാര്‍ട്ടി പ്രതിനിധി ഉണ്ടായാല്‍ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഗുണം ചെയ്യുമെന്ന റിപ്പോര്‍ട്ടാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു നല്‍കിയിരിക്കുന്നത്. എന്താണെങ്കിലും ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് കേന്ദ്രം.മെയ് 19 അറിയാം ആരെല്ലാം പൊട്ടുമെന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha