എറണാകുളത്ത് അവധിക്കാല ക്ലാസുകള്‍ നിരോധിച്ചു

മേയ് 22 വരെ ജില്ലയില്‍ അവധികാല ക്ലാസുകള്‍ ജില്ലാ കലക്ടര്‍ നിരോധിച്ചു. സൂര്യാതപം മൂലമുള്ള അപകടങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും താപതരംഗങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലുമാണ് നടപടി.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാലയങ്ങളിലും കോളജുകളിലും മേയ് 22 വരെ സമ്മര്‍ ക്ലാസുകളും സ്‌പെഷ്യല്‍ ക്ലാസുകളും നടത്തുന്നത് നിരോധിച്ചാണ് കലക്ടര്‍ ഉത്തരവിറക്കിയത്. പ്രൊഫഷണല്‍ കോളജുകള്‍ക്കും മുന്‍നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്കും ഉത്തരവ് ബാധകമല്ല.സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ഉത്തരവില്‍ ഭേദഗതി വരുത്തുന്നതായിരിക്കും. ഉത്തരവ് ലംഘിക്കുന്ന സ്ഥാപന മേധാവികളെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha