ഇലക്ഷന്‍ ടൈം ബെസ്റ്റ് ടൈം....തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് പിടിവാശി : യാത്രയ്ക്ക് ഇന്നോവ തന്നെ വേണം

തെരഞ്ഞെടുപ്പ് നിരീക്ഷകരായെത്തിയ കേന്ദ്രഉദ്യോഗസ്ഥര്‍ നിസാര കാര്യങ്ങള്‍ക്കുപോലും പിടിവാശിക്കാരായി മാറുന്നതു ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരെ പൊല്ലാപ്പിലാക്കുന്നു.
നിങ്ങള്‍ വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് നിരീഷിക്കാനാണ് അല്ലാതെ സുഖവാസത്തിനല്ല. എങ്കിലും കാര്യം എന്തുമാകട്ടെ ആരുണ്ട് ചോദിക്കാന്‍ എന്ന ലൈനിലാണ് ഉദ്യോഗസ്ഥര്‍.
നിയമസഭാ മണ്ഡലങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനം നടക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ഔദ്യോഗിക വാഹനമായി ഇന്നോവ തന്നെ കിട്ടണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ഇവര്‍ക്കായി വാഹനം തരപ്പെടുത്താന്‍ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടി. ഇന്നോവകള്‍ക്കൊന്നിനും നമ്പര്‍ പ്ലേറ്റ് പാടില്ലെന്ന് ശഠിച്ച നിരീക്ഷകര്‍ ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഇരുവശത്തും രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ മായിച്ചുകളയണമെന്നും വാശിപിടിച്ചു. വാഹനത്തിനു മുകളില്‍ നീല വെളിച്ചമുള്ള ലുമാക്‌സ് ലൈറ്റുകള്‍ പിടിപ്പിച്ച് നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കേണ്ട സ്ഥലത്ത് ഇലക്ഷന്‍ ഒബ്‌സര്‍വര്‍ എന്നെഴുതിയ ചുവന്ന ബോര്‍ഡുകളുമായാണ് നിരീക്ഷകര്‍ക്കായുള്ള ഔദ്യോഗിക വാഹനങ്ങള്‍ ഇന്നലെ ജില്ലാ ഭരണകൂട വളപ്പില്‍ എത്തിയത്.
വാഹനങ്ങളുടെ മുമ്പിലും പിന്നിലും മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള നമ്പര്‍ പ്ലേറ്റുകളില്ലാതെ എത്തിയ വാഹനങ്ങള്‍ പൊതുജനത്തിനും കൗതുകക്കാഴ്ചയായി. ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങളിലാണ് ചട്ടപ്രകാരം രേഖപ്പെടുത്തിയ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ നിരീക്ഷകരുടെ പിടിവാശിമൂലം മാറ്റേണ്ടിവന്നത്.
തെരഞ്ഞെടുപ്പിലെ അമിത ധൂര്‍ത്തും ചട്ടലംഘനങ്ങളും കണ്ടെത്തി ഇലക്ഷന്‍ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ് മോട്ടോര്‍ വാഹന നിയമങ്ങള്‍പോലും കാറ്റില്‍പ്പറത്തി നിയമസഭാ മണ്ഡലങ്ങളില്‍ യാത്ര ചെയ്ുന്നയത്.
തങ്ങളുടെ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ ടാക്‌സി വാഹന ഏജന്‍സികളെ ഇവര്‍ നിര്‍ബന്ധിക്കുന്നതായും ആക്ഷേപമുണ്ട്. രജിസ്‌ട്രേഷന്‍ നമ്പര്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച ട്രാവല്‍ ഏജന്‍സിയുടെ വാഹനത്തില്‍ കയറില്ലെന്ന നിലപാടില്‍ ഇലക്ഷന്‍ ഒബ്‌സര്‍വര്‍ ഉറച്ചുനിന്നെങ്കിലും ചട്ടലംഘനത്തിന് കൂട്ടുനില്‍ക്കില്ലെന്ന വാദവുമായി വാഹന ഏജന്‍സിയും ഉറച്ചുനിന്നു.
പുതിയ വാഹനമെത്തിച്ച് ഒബ്‌സര്‍വറെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു കൊണ്ടുപോകാന്‍ തെരഞ്ഞെടുപ്പ് വിഭാഗം നിര്‍ബന്ധിതരായി. കേരളത്തില്‍ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം നിരത്തുകളില്‍ ഇറക്കില്ലെന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത വാഹനം മതിയെന്ന പിടിവാശിയില്‍ തന്നെയാണ് നിരീക്ഷകര്‍. അപകടമുണ്ടാക്കി കടന്നുപോയാല്‍ നിയമനടപടിപോലും അസാധ്യമാകുമെന്നതിനാല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമായും വാഹനങ്ങളില്‍ രേഖപ്പെടുത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.എം. ഷാജി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























