കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഷീല

പാര്‍ട്ടിയും പാര്‍ട്ടിക്കാരും കാണിച്ചത് തികഞ്ഞ തോന്ന്യാസം പൊട്ടിത്തെറിച്ച് ഷീല. കെ.പി.എ.സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടി ഷീല. ഇത്രയും അനുഭവപരിചയമുള്ള നടിക്കെതിരെ എന്തുകൊണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയെന്നും ഷീല ചോദിച്ചു. സിനിമാ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും ഷീല പറഞ്ഞു.
പണത്തിനുവേണ്ടി സിനിമാക്കാര്‍ക്ക് രാഷ്ട്രീയം തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പലതും ചെയ്യാന്‍ സിനിമയില്‍ നിന്നുള്ളവര്‍ക്കാകുമെന്നും ഷീല പറഞ്ഞു. എന്നാല്‍ കെ.പി.എസി ലളിതയെ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടും പിന്നീട് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും ഷീല പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























