കൊല നടത്തിയത് ഒറ്റ പ്രതി: പോലീസ്

കുറുപ്പംപടിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് കൊച്ചി റേഞ്ച് ഐ.ജി മഹിപാല്‍ യാദവ്. കൊലപാതകി ഒരാള്‍ മാത്രമാണ്. രണ്ടുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും എന്നാല്‍ അവര്‍ പ്രതികളാണെന്ന് പറയാന്‍ കഴിയില്ലെന്നും ഐ.ജി പറഞ്ഞു. ഇവര്‍ ജിഷയുടെ പരിചയക്കാരാണ്. അന്വേഷണം പുരോഗമിച്ച് വരികയാണ്. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.അതേസമയം, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വരിയെ കാണാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കൊലപാതകികളെ ഉടന്‍ തന്നെ പിടികൂടണമെന്നും ഇക്കാര്യത്തില്‍ പൊലീസ് നിസംഗ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. എസ്.ഡി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.പ്രതിഷേധത്തെ തുടര്‍ന്ന്, രാജേശ്വരിയെ സന്ദര്‍ശിക്കാനാകാതെ ചെന്നിത്തലക്ക് തിരിച്ചു പോകേണ്ടി വന്നു. തുടര്‍ന്ന് അദ്ദേഹം കുറുപ്പംപടിയിലെ ജിഷയുടെ വീട്ടിലേക്ക് പോയി. ഇവിടെ കുറച്ച് സമയം ചെലവഴിച്ച് അദ്ദേഹം തിരിച്ചുപോയി. വൈകീട്ട് മറ്റ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























